വാഗമണ്‍ വരാട്ടുമേട്ടില്‍ കൈയേറിയ 10 ഏക്കര്‍ തിരിച്ചുപിടിച്ചു; നടന്‍ പ്രകാശ് രാജിനും നോട്ടീസ്

വാഗമണ്‍: വിനോദസഞ്ചാരകേന്ദ്രമായ വരാട്ടുമേട്ടില്‍ വ്യക്തി കൈയേറിയ 10 ഏക്കര്‍ സ്ഥലം റവന്യൂസംഘം തിരിച്ചുപിടിച്ചു. ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച ഹോംസ്റ്റേ കെട്ടിടവും കഫറ്റേരിയയും ഇരുമ്പുവേലികളും കരിങ്കല്‍ക്കെട്ടും പൊളിച്ചുനീക്കി. പടുതാക്കുളവും തകര്‍ത്തു. വരാട്ടുമേട് സ്വദേശി പ്രദീപ് കൈയേറിയ ഭൂമിയാണ് തിരികെപ്പിടിച്ചത്.

പീരുമേട് തഹസില്‍ദാര്‍ ജോജോ വി. സെബാസ്റ്റ്യന്‍, എല്‍.എ. തഹസില്‍ദാര്‍ ആര്‍. ഹരീന്ദ്രനാഥ്, വാഗമണ്‍ വില്ലേജ് ഓഫീസര്‍ പി.ബി. ഗോപികൃഷ്ണന്‍, ഏലപ്പാറ വില്ലേജ് ഓഫീസര്‍ വിജയകുമാര്‍ താലൂക്ക് ഓഫീസര്‍മാരായ ആര്‍. പ്രദീപ്, എ. നജീബ്, സിദ്ദിഖ്, ദ്രുതകര്‍മസേനാംഗം എസ്. രാജ്കുമാര്‍, ഭൂസംരക്ഷണസേനാംഗം ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രകാശ് രാജിന്റെ ഭൂമിയിലും പിടിവീഴുമോ?

ഇവിടെ, നടന്‍ പ്രകാശ് രാജിനും കുറച്ച് പട്ടയഭൂമിയുണ്ട്. എന്നാല്‍, ഇതിനോടുചേര്‍ന്നും കുറച്ച് ഭൂമിക്ക് പട്ടയമില്ലെന്നാണ് പീരുമേട് തഹസില്‍ദാര്‍ പറയുന്നത്. ഇത് പ്രകാശ് രാജിന്റെ സാന്നിധ്യത്തില്‍ അളന്നുതിട്ടപ്പെടുത്താനായി നോട്ടീസ് കൊടുത്തിട്ടുണ്ട്. അദ്ദേഹം നോട്ടീസ് കൈപ്പറ്റിയിട്ടില്ല. പ്രകാശ് രാജിന്റെ ഫോണ്‍ നമ്പര്‍ സ്വിച്ചോഫ് ആണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പട്ടയത്തിന്റെ മറവില്‍ വന്‍കൈയേറ്റം

പ്രദീപിന്റെ അച്ഛന്‍ ദുരൈരാജിന്റെയും മുത്തശ്ശി സുബ്ബയ്യയുടെയുംപേരില്‍ വരാട്ടുമേട്ടില്‍ രണ്ടരയേക്കര്‍ പട്ടയഭൂമിയുണ്ട്. ഇതിനോടുചേര്‍ന്നുള്ള 10 ഏക്കറോളം സ്ഥലം കൈയേറുകയായിരുന്നു. ഇവിടെ കൃഷിയും ചെയ്തിട്ടുണ്ട്.

 

Top