അമിത് ഷായുടെ അച്ഛന്റെ സ്വത്തല്ല ഇന്ത്യയെന്ന് പ്രകാശ് രാജ്; ബിജെപി നേതാക്കളുടെ തലയില്‍ ചാണകം

കോഴിക്കോട്: ബിജെപിക്ക് എതിരെയും നേതാക്കള്‍ക്ക് എതിരെയും ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ്. 2019ല്‍ ഭരണത്തിലേറിയാല്‍ ബിജെപി തുടര്‍ന്നുളള 50 വര്‍ഷം രാജ്യം ഭരിക്കും എന്നുളള അമിത് ഷായുടെ പ്രസ്താവനയ്ക്ക് പ്രകാശ് രാജ് മുഖത്തടിക്കുന്ന മറുപടിയാണ് നല്‍കിയത്.

ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണ് എങ്കില്‍ അടുത്ത 50 വര്‍ഷത്തേക്ക് ആര്‍ക്കും ഭരണത്തില്‍ നിന്നും ഇറക്കാന്‍ സാധിക്കില്ല എന്നുളള അമിത് ഷായുടെ പ്രസ്താവനയ്ക്ക് പ്രകാശ് രാജ് മുഖത്തടിക്കുന്ന മറുപടിയാണ് നല്‍കിയത്. തന്റെ അച്ഛന്റെ സ്വത്താണ് ഇന്ത്യ എന്നത് പോലെയാണ് അമിത് ഷാ സംസാരിക്കുന്നത് എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. ആര് അധികാരത്തില്‍ വരണമെന്ന് നിങ്ങളല്ല, ജനം തീരുമാനിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും പ്രകാശ് രാജ് രൂക്ഷമായി പ്രതികരിച്ചു. സ്ത്രീകള്‍ കയറിയത് കൊണ്ട് ശുദ്ധികര്‍മ്മം നടത്തിയവരുടെ മനസ്സാണ് ശുദ്ധീകരിക്കേണ്ടത്. പ്രളയകാലത്ത് ഒന്നായി നിന്ന മനുഷ്യര്‍ ശബരിമല വിഷയത്തില്‍ തമ്മിലടിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തിന്റെ പേരില്‍ തമ്മിലടിക്കുന്നു. സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു ആചാരത്തെ എങ്ങനെയാണ് മലയാളികള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുക എന്നും പ്രകാശ് രാജ് ചോദിച്ചു.
പശുവിനും ഗോമൂത്രത്തിനും ചാണകത്തിനും വരെ അമിത പ്രാധാന്യം നല്‍കുന്ന നേതാക്കളുടെ തലയിലും ചാണകമാണ്. എന്തുകൊണ്ട് ഇവര്‍ മൂന്ന് നേരെ ഗോമൂത്രം കുടിക്കുന്നില്ലെന്നും പ്രകാശ് രാജ് പരിഹസിച്ചു. താന്‍ പ്രസംഗിക്കുന്ന ഇട

Top