പാളയത്തിൽ പട;ബി.ജെ.പിക്ക് കനത്ത തിരിച്ചടി!!എൻ.ആർ.സിയെ പിന്തുണക്കില്ലെന്ന് 10 ഘടകകക്ഷികൾ.

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിലും എൻ.ആർ.സിയിലും എടുത്ത തീരുമാനത്തിൽ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി . പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ എൻ.ആർ.സിയെ പിന്തുണക്കില്ലെന്ന് എൻ.ഡി.എയിലെ 10 ഘടകകക്ഷികൾ. 13 ഘടക കക്ഷികളിൽ 10 പാർട്ടികളാണ് എൻ.ആർ.സി രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിൽ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. എൻ.ആർ.സി നടപ്പിലാക്കണമെന്ന ബി.ജെ.പി ആഗ്രഹത്തിന് വിരുദ്ധമാണ് ഘടകകക്ഷികളുടെ ഇപ്പോഴത്തെ നിലപാട്.

അതേസമയം ദേശീയ പൗരത്വ രജിസ്ട്രേഷനെതിരെയും ചില ഘടകകക്ഷികൾ രംഗത്തെത്തി. ആർ.പി.ഐ അതാവലെ, പി.എം.കെ, അപ്‌ന ദൾ എന്നീ പാർട്ടികൾ മാത്രമാണ് എൻ.ആർ.സി വിഷയത്തിൽ എതിർപ്പറിയിക്കാതിരുന്നത്. ജനതാദൾ യുണൈറ്റഡ് ബീഹാറിൽ എൻ.ആർ.സി നടപ്പിലാക്കിലെന്ന് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഘടകകക്ഷികളും എൻ.ആർ.സിയെ എതിർത്ത് രംഗത്തെത്തിയിരുന്നു.വൈ.എസ്.ആർ കോണ്‍ഗ്രസും അകാലിദളും എൽ.ജെ.പിയും എൻ.ആർ.സിയെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബി.ജെ.പിയെ പലപ്പോഴും സഹായിക്കാറുള്ള ബി.ജെ.ഡി ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

അതേസമയം പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹിക പദവിയെ ബാധിക്കുമെന്ന് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട്. യു.എസ് പ്രതിനിധിസഭയിലെ സ്വതന്ത്ര ഗവേഷണ വിഭാഗമാണ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സി.ആര്‍.എസ്). സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നതെന്നും സി.ആര്‍.എസ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. ഡിസംബര്‍ 18നാണ് സി.ആര്‍.എസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൗരത്വ നിയമത്തിനെതിരെ ഐക്യരാഷ്ട്ര സഭയും നേരത്തെ രംഗത്തെത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതി മുസ്‌ലിംകള്‍ക്ക് എതിരെയുള്ള വിവേചനമാണ്. പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കിയത് പുനര്‍പരിശോധിക്കണമെന്നും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിരുന്നു. വിഷയം അന്തര്‍ദേശീയ ശ്രദ്ധ നേടിയതിനാല്‍ വിശദീകരണം നല്‍കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകും.

‘ശ്രീലങ്ക (ബുദ്ധമതം, തമിഴ് ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നു), ബർമ (ബുദ്ധമതം, റോഹിംഗ്യൻ മുസ്‌ലിംകൾ പീഡിപ്പിക്കപ്പെടുന്നു) പോലുള്ള മറ്റു അയൽ രാജ്യങ്ങളിലെ കുടിയേറ്റക്കാരെ എന്തുകൊണ്ട് പൗരത്വം നൽകുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടു? അടിച്ചമർത്തപ്പെട്ട മുസ്‍ലിം ന്യൂനപക്ഷങ്ങളായ പാക്കിസ്ഥാനിലെ അഹമ്മദിയകൾ, ഷിയകൾ എന്നിവർക്കും നിയമത്തിന്റെ കീഴിൽ സംരക്ഷണം ലഭിക്കുന്നില്ല’– സി.ആർ‌.എസ് റിപ്പോര്‍ട്ട് പറഞ്ഞു.

ആഭ്യന്തര– രാജ്യാന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ ആനുകാലിക റിപ്പോർട്ടുകൾ തയാറാക്കുന്ന വിഭാഗമാണു സി‌.ആർ‌.എസ്. പൗരത്വ നിയമം മുസ്‌ലിംകളെ ബാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണു യു.എസ് പാര്‍ലമെന്റ്‌ ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്.

Top