പൗരത്വ ഭേദഗതിയിൽ കോൺഗ്രസ് തകരുന്നു;വൻ തിരിച്ചടി;പാര്‍ട്ടി നിലപാടിനെതിരെ കൂട്ടരാജി.ന്യൂനപക്ഷത്തെ തെറ്റിധരിപ്പിക്കുന്നു.

ന്യുഡൽഹി:പൗരത്വ ഭേദഗതി നിയത്തിൽ കോൺഗ്രസ് എടുത്തിരിക്കുന്ന നയത്തിൽ പാർട്ടി അമ്പേ പരാജയത്തിലേക്ക് .ഇന്ത്യയിലെ കോൺഗ്രസ് തകർന്നില്ലാതാകും. പൗരത്വ നിയമ ഭേദഗതിയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ എതിര്‍ പ്രമേയം അവതരിപ്പിക്കുന്നതില്‍ നിന്നും പിന്‍മാറി. കേരള മാതൃകയില്‍ പ്രമേയം അവതരിപ്പിക്കില്ലെന്ന് മധ്യപ്രദേശ് , രാജസ്ഥാന്‍ സര്‍ക്കാരുകള്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമത്തിനെതിരെ കേരള നിയമ സഭ പ്രമേയം പാസാക്കിയത്.

കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ഗോവയില്‍ നിന്നുള്ള നേതാക്കള്‍ രാജിവെച്ചത്. പനാജി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് പ്രസാദ് അമോന്‍കര്‍, വടക്കന്‍ ഗോവ ന്യൂനപക്ഷ സെല്‍ തലവന്‍ ജാവേദ് ഷെയ്ഖ്, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ദിനേഷ് കുബാള്‍, മുന്‍ യൂത്ത് നേതാവ് ശിവ്രജ് തര്‍ക്കര്‍ എന്നിവരാണ് രാജിവെച്ചത്.

പൗരത്വ നിയമത്തെ തങ്ങള്‍ പിന്തുണയ്ക്കുവെന്ന് നേതാക്കള്‍ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ പാര്‍ട്ടി തെറ്റിധരിപ്പിക്കുകയാണെന്ന് അമോന്‍കര്‍ ആരോപിച്ചു. എന്‍ആര്‍സിയിലും സിഎഎയിലും പാര്‍ട്ടി സ്വീകരിച്ച നിലപാടിനെ തങ്ങള്‍ എതിര്‍ക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.നാം വിമർശനാത്മകമായിരിക്കണം, എതിർക്കുന്നതിനായി എന്തെങ്കിലും എതിർക്കരുത്. പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്യേണ്ടതുണ്ട്, നേതാക്കള്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ മനസില്‍ ഭയമേറ്റുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

സി‌എ‌എയ്ക്കും എൻ‌ആർ‌സിക്കുമെതിരെ കഴിഞ്ഞയാഴ്ച നടന്ന കോൺഗ്രസിന്റെ പ്രതിഷേധത്തില്‍ തങ്ങളും പങ്കെടുത്തിരുന്നു. ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഭയം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് നേതാക്കള്‍, അതാണ് അവരുടെ പ്രസംഗങ്ങളില്‍ തെളിഞ്ഞ് കണ്ടത്, അത് ശരിയല്ല, നേതാക്കള്‍ പറഞ്ഞു.പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയത് ജനാധിപത്യ പ്രക്രിയയിലൂടെയാണെന്നും ഇന്ത്യയുമായി നൂറ്റാണ്ടുകളായി സാംസ്കാരിക ബന്ധം പുലർത്തുന്ന അഭയാർഥികൾക്ക് പൗരത്വം നൽകാനാണ് നിയമം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് സി‌എ‌എ അഭിസംബോധന ചെയ്യുന്നത്. ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ആ രാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായത്തിലെ അംഗങ്ങൾക്ക് നിലവിലുള്ള വ്യവസ്ഥകൾ അനുസരിച്ച് പൗരത്വം തുടർന്നും നേടാന്‍ കഴിയുമെന്നും നേതാക്കള്‍ പറഞ്ഞു.

Top