സുധാകരനും സതീശനും എതിരെ നിലപാട് കടുപ്പിച്ച് ഉമ്മൻ ചാണ്ടി!ഉമ്മൻ ചാണ്ടി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

ന്യുഡൽഹി: കെ സുധാകരനും വി ഡി സതീശനും എതിരെ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി .കെപിസിസി പുനഃസംഘടന നിർത്തിവയ്ക്കണമന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സംഘടനാ പ്രശ്‌നങ്ങൾ സോണിയ ഗാന്ധിയുമായി ചർച്ച ചെയ്‌തെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

സംസ്ഥാന ഘടകത്തിനെതിരെയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയുടെ സന്ദർശനമെന്നാണ് വിലയിരുത്തൽ. നിലവില്‍ പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുനഃസംഘടന അനിവാര്യമല്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പരാതി അറിയിച്ചു. പാര്‍ട്ടിയെ തകര്‍ക്കാനാണ് ഇരുവരുടെയും നീക്കമെന്നും, മക്കള്‍ക്ക് വേണ്ടിയാണ് തലമുറ മാറ്റം എതിര്‍ക്കുന്നതെന്നുമാണ് പരാതിക്കാര്‍ ഉന്നയിക്കുന്നത്. പുന:സംഘടനക്കെതിരായ നീക്കത്തില്‍ നിന്ന് നേതാക്കളെ ഹൈക്കമാന്‍ഡ് പിന്തിരിപ്പിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടന ആവശ്യമില്ലെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലപാട്.

ഇതിനകം വിഷയം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനെ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ അതൃപ്തി താരിഖ് അന്‍വര്‍ പരസ്യമാക്കുകയും ചെയ്തിരുന്നു. ചില കാര്യങ്ങളില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ടാവുക സ്വാഭാവികമാണ്. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ശേഷം പുനഃസംഘടന നടപടികളില്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞിരുന്നു. പുനഃസംഘടനയിലെ അതൃപ്തി അറിയിക്കാന്‍ അടുത്തയാഴ്ച്ച രമേശ് ചെന്നിത്തലയും ദില്ലിയില്‍ സോണിയാ ഗാന്ധിയെ കണ്ടേക്കും.

Top