ശബരിമല; കോൺഗ്രസും സമരം പ്രഖ്യാപിച്ചു; 17 മുതൽ കേരളം പ്രക്ഷോഭത്തിലേക്ക്…

എൻ.ഡി.എ ക്ക് പിന്നാലെ കോൺഗ്രസും ശബരിമല സമര മുഖത്തേക്ക്. ശബരിമലയിൽ കോടതി വിധിക്കെതിരേ ഓർഡിനസ് ഇറക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസും 17 മുതൽ സമരം നടത്തുകയാണ്‌. ബി.ജെ.പി 17 മുതൽ കേരള വ്യാപക സമരം തുടങ്ങും. 17നു പുലർച്ചെ 12 മണി മുതൽ വി.എച്.പി കേരളാ ബന്ദ് നടത്തുന്നു. ചുരുക്കത്തിൽ 17മുതൽ കേരളം വൻ പ്രക്ഷോഭത്തിലേക്ക് നിങ്ങുന്നു. ആരുടെയും വീറും വാശിയും തീര്‍ക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും വിനോദ സഞ്ചാരികളായി ആര്‍ക്കും വന്നുപോകാനുള്ള ഇടമല്ലെന്നും വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ പ്രേരണയുടെ പശ്ചാത്തലത്തിൽ കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്ത് മല ചവിട്ടുന്നത് എന്ത് വില കൊടുത്തതും തടയുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.ഈ മാസം പതിനേഴ് മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സമരമുഖത്ത് ഉണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

Top