സുധാകരനും അയഞ്ഞു ,രാഗേഷിനും അയവ് !കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം യു.ഡി.എഫ് നിലനിര്‍ത്തും

കണ്ണൂര്‍:കണ്ണൂരില്‍ വിമതനായി വിജയിച്ച് കോര്‍പ്പറേഷന്‍ ഭരണം ആരു നടത്തണം എന്നു തീരുമാനിക്കാന്‍ തക്ക ശക്തനായി മാറിയ പി.കെ.രാഗേഷും കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ സുധാകരനും തമ്മില്‍ കൂടിക്കാഴ്​ച്ച നടന്നതിനേത്തുടര്‍ന്നാണ് മഞ്ഞുരുകല്‍ .കോണ്‍ഗ്രസ്‌ വിമതനായി മല്‍സരിച്ച്‌ കണ്ണൂര്‍ കോര്‍പ്പറേഷനിലെ പഞ്ഞിക്കയില്‍ വാര്‍ഡില്‍ നിന്നും വിജയിച്ച പി കെ രാഗേഷും മുന്‍ മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന കെ സുധാകരനും തമ്മില്‍ നടന്ന കൂടികാഴ്‌ചയോടെയാണ്‌ കോണ്‍ഗ്രസിലെ മഞ്ഞുരുക്കത്തിന്‌ ഇടയാക്കിയത്‌.pk rakesh -sudhakaran

ഒരു കാലത്ത്‌ കെ സുധാകരന്റെ അടുത്തആളായിരുന്ന പി കെ രാഗേഷ്‌ പള്ളിക്കുന്ന്‌ ബാങ്കിലെ നിയമനവുമായി ഉണ്ടായ അസ്വാരസ്യമായിരുന്നു രണ്ട്‌ പേരെയും വേര്‍പിരിച്ചത്‌. പിന്നീട്‌ കിട്ടിയ അവസരങ്ങളിലെല്ലാം പി കെ രാഗേഷിനെ സുധാകര വിഭാഗം അടിച്ചിരുത്താന്‍ തുടങ്ങിയതോടെ പാര്‍ട്ടിയില്‍ എതിര്‍ശബ്‌ദവുമായി രാഗേഷ്‌ രംഗപ്രവേശം ചെയ്‌തത്‌. ഇവര്‍ തമ്മിലുള്ള പോര്‌ പള്ളിക്കുന്ന്‌ ബാങ്ക്‌ ഭരണ സമിതി പിരിച്ച്‌ വിടുന്ന അവസ്‌ഥവരെ യെത്തിച്ചു. എന്നാല്‍ നിയമ പോരാട്ടത്തിലൂടെ പള്ളിക്കുന്ന്‌ ഭരണം പിടിച്ചെടുത്ത രാഗേഷ്‌ സുധാകരന്‌ ശക്‌തമായ വെല്ലുവിളിയാണ്‌ ഉയര്‍ത്തിയത്‌.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ പള്ളിക്കുന്ന്‌ പഞ്ചായത്തില്‍പ്പെട്ട ഡിവിഷനുകളില്‍ പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന്‌ രാഗേഷ്‌ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാന്‍ പോലൂം കെ സുധാകരന്‍ തയ്യാറാകാതയപ്പോഴാണ്‌ പി കെ രാഗേഷ്‌ പഞ്ഞിക്കയില്‍ വാര്‍ഡില്‍ മല്‍സരിക്കാനും മറ്റ്‌ ആറ്‌ ഡിവിഷനുകളില്‍ സ്‌ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ പള്ളിക്കുന്ന്‌ ഡിവഷനില്‍ കോണ്‍ഗ്രസ്‌ ജയിക്കുമായിരുന്ന മൂന്ന്‌ ഡിവിഷനില്‍ തിരിച്ചടി നേരിടുകയും ചെയ്‌തു. ഇതിനിടെ ഇടത്‌ മുന്നണി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ശക്‌തമായ പ്രകടനം കാഴ്‌ചവെച്ച്‌ യു ഡി എഫിനൊപ്പത്തിനൊപ്പം എത്തുകയും ചെയ്‌തതോടെയാണ്‌ പി കെ രാഗേഷിന്റെ തീരുമാനം നിര്‍ണായകമായത്‌.pk and ks

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഗേഷില്ലാതെ ഭരണം നിലനിര്-ത്താനാവില്ല എന്ന തിരിച്ചറിവില്‍ ജില്ലാ കോണ്‍ഗ്രസ്‌ നേതൃത്വം നിലപാടില്‍ നിന്ന്‌ അയഞ്ഞുതുടങ്ങിയതോടെയാണ്‌ കോര്‍പ്പറേഷന്‍ ഭരണം സംബന്ധിച്ച രാഷ്‌ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള വഴി തുറന്നത്‌. ഇരുമുന്നണികള്‍ക്കും തുല്യ സീറ്റുകള്‍ ലഭിക്കുകയും കോണ്‍ഗ്രസ്‌ വിമതന്റെ നിലപാട്‌ നിര്‍ണായകമാവുകയും ചെയ്‌തപ്പോഴാണ്‌ കോണ്‍ഗ്രസ്‌ റിബലായി വിജയിച്ച രാഗേഷിന്റെ തീരുമാനത്തിന്‌ പൊന്‍വിലയായത്‌. .
ഞാന്‍ കോണ്‍ഗ്രസ്‌ കാരനാണെന്നും എന്നും കോണ്‍ഗ്രസ്‌ കാരനായി നിലനില്‍ക്കണമെന്നാണ്‌ ആഗ്രഹമെന്നും രാഗേഷ്‌ തിരഞ്ഞെടുപ്പ്‌ ഫലം വന്ന ദിനത്തില്‍ പറയുകയും ചെയ്‌തു. എന്നാല്‍ ചില ഉപാധികള്‍ മുന്നോട്ട്‌ വെക്കുകയും ചെയ്‌തു. കെ പി സി സി ഇടപെടണമെന്നും കെ സുരേന്ദ്രന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം ജില്ലാ കോണ്‍ഗ്രസ്‌ നേതൃത്വം തള്ളിക്കളയുകയും ചെയ്‌തു. ഇതിനിടെ എ ഗ്രൂപ്പ്‌ നേതാവായ പി രാമകൃഷ്‌ണന്‍ രാേേഗഷുമായി കൂടികാഴ്‌ച നടത്തിയതോടെയാണ്‌ വിമതന്‍ വീണ്ടും യു.ഡി.എഫ്‌്.പക്ഷത്തേക്കു ചാഞ്ഞത്‌. പി കെ രാഗേഷിന്റെ പിതാവിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ ഇന്ന്‌ കാലത്ത്‌ പയ്യാമ്പലത്ത്‌ നടന്ന പുഷ്‌പാര്‍ച്ചനയില്‍ കെ സുധാകരനും ഡി സി സി പ്രസിഡന്റ്‌ കെ സുരേന്ദ്രനും കെ പി സി സി ജനറല്‍ സെക്രട്ടറി പി രാമകൃഷ്‌ണനും ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. മാര്‍ട്ടിന്‍ജോര്‍ജുമടക്കമുള്ള നേതാക്കള്‍ ഇന്നലെ പങ്കെടുത്തു. പയ്യാമ്പലത്ത്‌ പുഷ്‌പാര്‍ച്ചന മാത്രമാണ്‌ ഉദ്ദേശിച്ചതെങ്കിലും നേതാക്കള്‍ കൂട്ടത്തോടെ എത്തിയതോടെ അവിടെ വെച്ച്‌ അനുസ്‌മരണ പ്രഭാഷണവും നടത്തി.
കോണ്‍ഗ്രസിന്‌ വേണ്ടി ത്യാഗോജ്വലമായ പ്രവര്‍ത്തനം നടത്തിയ വ്യക്‌തിയായിരുന്നു രാഗേഷിന്റെ പിതാവായ ഗോവിന്ദനെന്ന്‌ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ശക്‌തിദുര്‍ഗമായിരുന്ന പള്ളിക്കുന്നില്‍ പാര്‍ട്ടിക്ക്‌ എങ്ങിനെ അപചയമുണ്ടായെന്ന്‌ നേതാക്കളും പ്രവര്‍ത്തകരും പരിശോധിക്കണമെന്നും തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്നും പി രാമകൃഷ്‌ണന്‍ പറഞ്ഞു. കെ പി സി സി നിര്‍വ്വാഹക സമിതി യോഗം നാളെയും മറ്റന്നാളുമായി തിരുവനന്തപുരത്ത്‌ ചേരുന്നുണ്ട്‌. ഈ യോഗത്തില്‍ വെച്ച്‌ രാഗേഷ്‌ വിഷയം ചര്‍ച്ച ചെയ്യുകയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന്‌ വി എം സുധീരന്‍ നിര്‍ദ്ദേശിക്കുന്നതോടെ രാഗേഷ്‌ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കെ.സുധാകരന്‍ പങ്കെടുത്ത ഡി.സി.സി. യോഗത്തില്‍ രാഗേഷിനെ ഒപ്പം നിര്‍ത്താനും അനുനയിപ്പിക്കാനും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി. രാമകൃഷ്‌ണനെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു.

Top