കോടികളുടെ അഴിമതി നടത്തി; സഹോദരന്റെ അഴിമതി കേസുകള്‍ അന്വേഷിച്ചില്ല; വിഎസ് ശിവകുമാര്‍ പൂഴ്ത്തിയ ഫയലുകള്‍ വിജിലന്‍സ് പൊക്കും

IN21_SIVAKUMAR

കൊല്ലം: മന്ത്രിയായിരുന്നപ്പോള്‍ വിഎസ് ശിവകുമാര്‍ പല അഴിമതി കേസുകളും കണ്ടില്ലെന്നുവെച്ചു. സ്വന്തം സഹോദരനെ രക്ഷിക്കാന്‍ നിയമം കാറ്റില്‍ പറത്തുകയും ചെയ്യുന്നു. ദേവസ്വം ബോര്‍ഡിലെ ഉന്നതപദവി അലങ്കരിച്ചിരുന്ന സഹോദരനെ രക്ഷിക്കാന്‍ പൂഴ്ത്തിയ അഴിമതി ഫയലുകള്‍ വിജിലന്‍സ് കണ്ടെടുക്കും.

മന്ത്രി സഹോദരന്‍ വി.എസ് ജയകുമാര്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കാലത്തു നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഒന്നും പോലും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. വി.എസ് ജയകുമാറിനെ വിജിലന്‍സിന്റെ നോട്ടപ്പുള്ളിയാക്കിയത് 2012ല്‍ ശബരിമല മണ്ഡലമകരവിളക്കു കാലത്തു നടന്ന കുത്തകലേലമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വി.എസ് ജയകുമാറിന്റെ നേതൃത്വത്തില്‍ സുമംഗലി കല്ല്യാണമണ്ഡപത്തില്‍ നടന്ന ശബരിമല കുത്തക ലേലത്തില്‍ 3,84,57413 രൂപയുടെ നഷ്ടം സംഭവിച്ചതായി റിട്ട.സെഷന്‍സ് ജഡ്ജ് ഡി. പ്രേമചന്ദ്രന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ദേവസ്വം അധികൃതരുടേയും കരാറുകാരുടേയും ഒത്തുകളിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 2011 വര്‍ഷത്തേക്കാള്‍ കുറവു തുക ലഭിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

കോടികളുടെ അഴിമതി നടന്നെന്നു പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയെങ്കിലും രാഷ്ട്രീയ സമ്മര്‍ദംമൂലം തുടര്‍നടപടി ഉണ്ടായില്ല. ഈ ആരോപണങ്ങള്‍ എല്ലാ അന്വേഷിക്കാനാണു കഴിഞ്ഞദിവസം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ദ്രുതപരിശോധനക്ക് ഉത്തരവിട്ടത്.
2011 മണ്ഡല മകരവിളക്കുകാലത്ത് 24 ഇനങ്ങളില്‍ ലേലം നടന്നതിലൂടെ ബോര്‍ഡിന് 9,79,15,785 രൂപ ലഭിച്ചിരുന്നു. എന്നാല്‍ 2012ല്‍ 5,94,58,372 രൂപയായി ഈ ഇനങ്ങളുടെ കുത്തക കരാര്‍ തുക കുറഞ്ഞു. ഇതിലൂടെ ബോര്‍ഡിന് 3,84,57,413 രൂപയുടെ കുറവുണ്ടായതായി ജുഡീഷ്യല്‍ അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും നടപടിയെടുക്കാതെ റിപ്പോര്‍ട്ട് പൂഴ്ത്തി.

പ്രതിവര്‍ഷം കുത്തക ലേലത്തിലെ ഇനങ്ങളുടെ തുക വര്‍ധിപ്പിച്ചാണു ശബരിമലയില്‍ ലേലനടപടികള്‍ ആരംഭിക്കുന്നത്. എന്നാല്‍ 2012 ല്‍ ഇങ്ങനെയൊരു നടപടി വി.എസ് ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്വീകരിച്ചില്ല. ഇക്കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണം നടക്കുമ്പോള്‍ തന്നെയാണു ജയകുമാറിനെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കുന്നത്.

ശബരിമല മേല്‍ശാന്തി പി.എന്‍. നാരായണന്‍ നമ്പൂതിരിയുടെ മകള്‍ സന്നിധാനത്ത് എത്തിയതിന്റെ ഉത്തരവാദിത്വം അന്ന് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മോഹന്‍ദാസിന്റെ മേല്‍ ചുമത്തി സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്നാണ് മന്ത്രി ഇടപെട്ട് സഹോദരനായ ജയകുമാറിനെ ഈ സ്ഥാനത്തേക്കു നിയമിച്ചത്. തുടര്‍ന്നു ശബരിമലയില്‍ നടന്ന പല അഴിമതികള്‍ക്കും ജയകുമാറിനു പങ്കുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

എന്നാല്‍, മന്ത്രി സഹോദരനായതിനാല്‍ വിജിലന്‍സ് സംഘത്തിന് യാതൊരുവധി നടപടിയും എടുക്കാന്‍ സാധിച്ചിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഇടതുപക്ഷ സര്‍ക്കാരിന് ദേവസ്വം സംഘടനകള്‍ നിവേദനം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായ വി.എസ് ജയകുമാറിനെതിരേ ദ്രുതപരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടത്.

Top