പീതാംബരക്കുറുപ്പ് ഒളിവിലോ? ഫോണില്‍ വിളിച്ച് കിട്ടാനില്ല; ക്രൈം ബ്രാഞ്ച് കുറുപ്പിനെ ചോദ്യം ചെയ്‌തേക്കും

kurup

കൊല്ലം: കമ്മീഷണറെയും കളക്ടറെയും അധികാരികളെയും തെറ്റിദ്ധരിപ്പിച്ച് പുറ്റിങ്ങല്‍ ക്ഷേത്ര മത്സര വെടിക്കെട്ടിന് അനുമതി നേടിക്കൊടുത്തത് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ പീതാംബര കുറുപ്പാണെന്ന വാദം നിലനില്‍ക്കെ കുറുപ്പിന്റെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. അതേസമയം, പീതാംബരക്കുറുപ്പിന്റെ ഒരു വിവരവുമില്ലെന്നും പറയുന്നുണ്ട്.

സംഭവത്തെ തുടര്‍ന്ന് ഫോണ്‍ ഓഫാക്കി കുറുപ്പ് ഒളിവിലാണെന്നും പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിളിച്ചിട്ടുപോലും കുറുപ്പിനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നാണ് പറയുന്നത്. മാധ്യമപ്രവര്‍ത്തകര്‍ സത്യാവസ്ഥ അറിയാന്‍ കുറുപ്പിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ഫോണ്‍ ഇപ്പോഴും സ്വിച്ച് ഓഫാണെന്നാണ് പറയുന്നത്.

പീതാംബരക്കുറുപ്പ് ഇടപ്പെട്ടിട്ടാണ് മത്സരക്കമ്പത്തിന് അനുമതി ലഭിച്ചതെന്ന് ക്ഷേത്ര ഭാരവാഹികള്‍ തന്നെ പറഞ്ഞു കഴിഞ്ഞു. വെടിക്കെട്ട് തുടങ്ങുന്നതിന്റെ തൊട്ടുമുന്‍പ് പീതാംബരക്കുറുപ്പിന് ക്ഷേത്ര ഭാരവാഹികള്‍ മൈക്കിലൂടെ നന്ദി അറിയിക്കുന്ന ശബ്ദരേഖ പുറത്തുവിട്ടിരുന്നു.

കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കുറുപ്പടക്കമുള്ളവരെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഇത് കനത്ത തിരിച്ചടി നല്‍കുമെന്നുറപ്പാണ്.

Top