ആയുധശാലയ്ക്ക് തീപിടിച്ചു; സൈനികരടക്കം 17പേര്‍ കൊല്ലപ്പെട്ടു

FIRE

മുംബൈ: ആയുധശാലയ്ക്ക് തീപിടിച്ച് പതിനേഴ് പേര്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലെ പുല്‍ഗാവിലാണ് സംഭവം നടന്നത്. മരിച്ചവരില്‍ 15പേരും സൈനികരാണെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തീപടരാനുണ്ടായ കാരണം കാരണം വ്യക്തമല്ല.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ആയുധശാലക്ക് തീപിടിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ മുഴുവന്‍ ജനങ്ങളേയും അധികൃതര്‍ ഒഴിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ ആയുധശാലയില്‍ പടര്‍ന്നു പിടിച്ച ഇപ്പോള്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top