ജെഡിയു നേതാവിന്റെ കാറിനെ മറികടന്നു; നേതാവിന്റെ മകനും സുരക്ഷാ ഭടനും ചെറുപ്പക്കാരനെ വെടിവെച്ചിട്ടു

dead

ഗയ: ചെറുപ്പക്കാര്‍ക്ക് വണ്ടിയോടും റേസിങിനോടും പ്രത്യേകം താല്‍പര്യമാണല്ലോ. നമ്മളെക്കാള്‍ വേഗതയില്‍ പോകുന്നവരെ കടത്തിവെട്ടാന്‍ മിടുക്കന്മാര്‍ ഏറെയാണ്. എന്നാല്‍, ബിഹാറില്‍ സംഭവിച്ചത് നിയമവിരുദ്ധമായിട്ടാണ്. കാറിനെ മറി കടന്ന 19കാരനെ വെടിവെച്ചു കൊല്ലുകയായിരുന്നു.

ജനതാദള്‍(യു) നേതാവിന്റെ കാര്‍ മറികടന്ന ആദിത്യ സച്ച്ദേവാണ് ഇന്നലെ രാത്രി വെടിയേറ്റു മരിച്ചത്. ബിഹാറിലെ പ്രമുഖ ബിസിനസ്സുകാരന്റെ മകനാണ് ആദിത്യ. ഗയയിലാണ് സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെഡിയു നേതാവ് മനോരമ ദേവിയുടേതാണ് കാര്‍. ആദിത്യയും സുഹൃത്തുക്കളും കാറില്‍ യാത്ര ചെയ്യവെ മനോരമയുടെ റേഞ്ച് റോവറിനെ മറികടന്നിരുന്നു. അപ്പോള്‍ കാറിലുണ്ടായിരുന്നത് നേതാവിന്റെ മകന്‍ റോക്കിയും മനോരമയുടെ സുരക്ഷാ ഭടനും ഭര്‍ത്താവ് ബിന്ധി യാദവുമായിരുന്നു. സുരക്ഷാ ഭടന്‍ രാജേഷ് കുമാറിനെ ഗയ പൊലീസ് അറസ്റ്റ് ചെയ്തു. യാദവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബോധ്ഗയയില്‍ നിന്നും തിരിച്ചു വരുമ്പോഴാണ് തങ്ങള്‍ കാറിനെ ഓവര്‍ടേക്ക് ചെയ്തത്. കാറിനെ മറികടന്നതും കാറിനു നേരെ റോക്കിയും രാജേഷ് കുമാറും വെടിയുതിര്‍ക്കുകയായിരുന്നു. തങ്ങളുടെ കാര്‍ നിര്‍ത്താനായി അവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നുവെന്നും ആദിത്യയുടെ സുഹൃത്ത് ആയുഷ് പറയുന്നു. കാര്‍ നിര്‍ത്തി അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആദിത്യക്ക് വെടിയേറ്റതെന്ന് ആയുഷ് പറഞ്ഞു.

Top