കണ്ണൂരില്‍ നിന്ന് ആദ്യ വിമാനം അബുദാബിക്ക്

കണ്ണൂര്‍:കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിംഗ് ആണ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചത്. അബുദാബി, ദോഹ, റിയാദ് എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ ബുക്കിങ് തുടങ്ങിയത്.
ബുക്കിംഗ് കൂടുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്കും കൂടുന്നുണ്ട് .ബുക്കിങ് ആരംഭിച്ചപ്പോള്‍ യുഎഇ- കണ്ണൂര്‍ ടിക്കറ്റിന് 670 ദിര്‍ഹമായിരുന്നു. ഇത് 1350 (ഏകദേശം 26,705 രൂപ)ദിര്‍ഹത്തിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.

ദുബായ്, ഷാര്‍ജ സര്‍വീസുകള്‍ ആദ്യഘട്ടത്തിലില്ല. ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് പ്രകാരം കണ്ണൂരില്‍നിന്ന് അബുദാബിയിലേക്ക് വണ്‍വേ ടിക്കറ്റിന് ഇരുപതിനായിരത്തില്‍ അധികം രൂപയാകും ചെലവ് വരിക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top