പ്രക്ഷോഭത്തിന് മമതയും മായാവതിയും കെജ്രിവാളുമില്ല; കോണ്‍ഗ്രസ് പെരുവഴിയിലായി.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് തയ്യാറെടുത്ത കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. യോഗവുമായി സഹകരിക്കേണ്ടെന്ന് ബിഎസ്‍പിയും, തൃണമൂൽ കോൺഗ്രസും, ആം ആദ്മി പാർട്ടിയും തീരുമാനിച്ചു. പൗരത്വ നിയമഭേദഗതിയുടെ വിജ്ഞാപനം പുറത്തിറക്കി നിയമം നടപ്പാക്കാൻ ഉറച്ച് കേന്ദ്രസർക്കാർ‍ മുന്നോട്ടുപോകുമ്പോൾ പ്രതിപക്ഷനിരയിൽ വിള്ളലുണ്ടാകുന്നത് കോൺഗ്രസിന് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.കോൺഗ്രസ്സുമായുള്ള ഭിന്നതയുടെ അടിസ്ഥാനത്തിൽ തന്നെയാണ് ഒരു പ്രതിനിധിയെപ്പോലും അയക്കേണ്ടതില്ലെന്നും സംയുക്ത പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സമരത്തിൽ പങ്കെടുക്കേണ്ടതില്ലെന്നും മായാവതിയും മമതയും കെജ്‍രിവാളും തീരുമാനിക്കുന്നത്
ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബിഎസ്പി അദ്ധ്യക്ഷ മായാവതി എന്നിവര്‍ സംയുക്ത പ്രക്ഷോഭത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഇരുവരും പിന്‍മാറിയതോടെ പ്രതിസന്ധിയിലായ കോണ്‍ഗ്രസിന് ഇരുട്ടടി നല്‍കിയാണ് കെജ്രിവാളും പിന്മാറിയിരിക്കുന്നത്. കോണ്‍ഗ്രസുമായുള്ള സഹകരണം ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യില്ലെന്ന് ആം ആദ്മി പാര്‍ട്ടി വിലയിരുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിലാണ് സംയുക്ത പ്രക്ഷോഭവുമായി ബന്ധപ്പെട്ട യോഗം നടക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പിന് സമാനമായ രീതിയില്‍ പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം ഒന്നിപ്പിച്ചുള്ള സംയുക്ത പ്രക്ഷോഭത്തിനാണ് കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സിഎഎ, എന്‍ആര്‍സി എന്നിവയെ എതിര്‍ക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും വിഷയത്തില്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് മമത ആരോപിച്ചിരുന്നു. കോട്ട ആശുപത്രിയിലെ ശിശുമരണം ചൂണ്ടിക്കാട്ടിയാണ് മായാവതി കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നത്.

പാര്‍ലമെന്‍റ് അനക്സിൽ ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം ചേരാൻ തീരുമാനിച്ചിരുന്നത്. ശിവസേനയടക്കമുള്ള കക്ഷികളും യോഗത്തിന് എത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ ആത്മാര്‍ത്ഥമായി ഇടപെടുന്നത് കോൺഗ്രസ് മാത്രമാണെന്ന പ്രിയങ്കാ ഗാന്ധിയുടെ പ്രസ്ഥാവനയും ഇതര കക്ഷികൾ ആയുധമാക്കുകയാണ്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇതൊരു രാഷ്ട്രീയ ആയുധമാക്കുമെന്ന് മുൻകൂട്ടി കണ്ടുകൂടിയാണ് പ്രിയങ്കയുടെ പ്രസ്ഥാവനയെന്നും ഇതിന്‍റെ കൂടി അടിസ്ഥാനത്തിനാണ് പിൻമാറ്റം എന്നാണ് വിവരം . യോഗത്തിൽ പങ്കെടുക്കണം എന്നുമാത്രമാണ് സോണിയാ ഗാന്ധി അയച്ച കത്തിൽ ഉള്ളതെന്നും മറ്റ് കാര്യങ്ങളൊന്നും കത്തിൽ പറയുന്നില്ലെന്നും വിട്ടു നിൽക്കുന്ന കക്ഷികൾ വിശദീകരിക്കുന്നുണ്ട്.

Top