ഡൽഹിയിൽ ബിജെപിക്ക് പ്രതീക്ഷ…!! നേട്ടമുണ്ടാക്കുമെന്ന് അഭിപ്രായ സർവേ…!! ശക്തമായ മത്സരം നടക്കുമെന്ന് നിരീക്ഷകർ

പുതുവർഷത്തെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് ഡൽഹിയിൽ നടക്കുന്നത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട സമരങ്ങൾ രാജ്യത്ത് കത്തി നിൽക്കുന്ന അവസ്ഥയിൽ ഡൽഹി തെരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുകയാണ്. നിലവിൽ അരവിന്ദ് കേജ്രിവാളിൻ്റെ ആം ആദ്മി സർക്കാരിന് തുടർ ഭരണം ലഭിക്കുമെന്ന തരത്തിലുള്ള അഭിപ്രായ വോട്ടെടുപ്പുകളാണ് പുറത്ത് വരുന്നത്.

അതേസമയം തലസ്ഥാനത്ത് അധികാരത്തിലെത്തുക എന്നത് ബി.ജെ.പി അഭിമാനപ്രശ്നമായാണ് കാണുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കേ ന്യൂസ് എക്‌സ്-പോൾസ്ട്രാറ്റ് അഭിപ്രായ സർവെ ഫലം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് സർവെ പ്രവചിക്കുന്നു. എന്നാൽ അരവിന്ദ് കെജ്രിവാളിന്റെ നേതത്വത്തിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലെത്തും.

70 അംഗ നിയമസഭയിൽ 53 മുതൽ 56 വരെ സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തുക. എന്നാൽ 2015ൽ നേടിയ ചില സീറ്റുകൾ ഇപ്രാവശ്യം ആം ആദ്മി പാർട്ടിക്ക് നഷ്ടപ്പെടുമെന്നും സർവെയിൽ പ്രവചിക്കുന്നു. കഴിഞ്ഞ പ്രാവശ്യം 70ൽ 67 സീറ്റുകളും നേടിയാണ് ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാൾ മുന്നേറ്റം നടത്താനാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേടിയത് വെറും മൂന്ന് സീറ്റുകളായിരുന്നു,​ ഇപ്രാവശ്യം ഇത് 12 മുതൽ 15 വരെ ലഭിക്കുമെന്നാണ് പ്രവചനം.

കോൺഗ്രസ് 2 മുതൽ നാല് വരെ സീറ്റുകൾ നേടും. 48.56 ശതമാനം വോട്ട് ആംആദ്മി പാർട്ടിക്ക് ലഭിക്കുമ്പോൾ 31 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് ലഭിക്കുക. എന്നാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സംസ്ഥാനത്തെ എല്ലാ സീറ്റുകളും തൂത്തുവാരാനായത് ബിജെപിയിൽ പ്രതീക്ഷ വളർത്തുന്ന കാര്യമാണ്. എന്നാൽ പ്രതിഷേധങ്ങശളുടെ കേന്ദ്രമായ ഷഹീൻ ബാഗ് അടക്കം ബിജെപിക്കെതിരായി ശക്തമായ വികാരമാണ് ഡൽഹിയിലുള്ളത്.

Top