ബിജെപിയുടെ വജ്രായുധം; മല ചവിട്ടാന്‍ അമിത് ഷാ എത്തും

ശബരിമല: പയറ്റിയ അടവുകളെല്ലാം പാളിയ ബിജെപി ഒടുവില്‍ അവരുടെ വജ്രായുധം പുറത്തെടുത്തു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ദേശീയാധ്യക്ഷന്‍ അമിത് ഷാ എത്തും. ശബരിമലയിലേക്ക് വരാനുള്ള സന്നദ്ധത അദ്ദേഹം കേരളത്തിലെ നേതാക്കളെ അറിയിച്ചതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഉത്തരേന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണഅ അമിത് ഷാ ശബരിമലയിലെത്തുന്നത്. ഈ മണ്ഡലകാലത്ത് തന്നെ എത്തുമെന്നാണ് കേന്ദ്രത്തില്‍ നിന്നുള്ള സൂചനകളെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശബരിമല വിഷയം കത്തിച്ച് നിര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയ അമിത് ഷാ സ്വയം ശബരിമലയിലേക്ക് എത്താമെന്ന് പറയുകയും സന്നദ്ധത അറിയിക്കുകയും ചെയ്യുന്നത് ബിജെപിയുടെ ഗൂഢലക്ഷ്യങ്ങളെ ചൂണ്ടിക്കാട്ടുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെംഗലുരുവില്‍ രഹസ്യ യോഗത്തില്‍ പങ്കെടുക്കാന്‍ മാത്രം ഡല്‍ഹിയില്‍ നിന്നും പറന്നെത്തിയ അമിത് ഷാ ശബരിമലയിലെത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനാല്‍ തന്നെ എത്തുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ദിവസമാണ് കൂടുതല്‍ ദേശീയ നേതാക്കള്‍ ശബരിമലയില്‍ എത്തുമെന്ന് ബിജെപി അറിയിക്കുന്നത്. ഇതിന് പിന്നാലെ ഇന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമലയിലെത്തിക്കഴിഞ്ഞു.തമിഴ് നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനും സന്നിധാനത്തെത്തുന്നുണ്ട്. രാജ്യാസഭാംഗം വി.മുരളീധരന്‍, ലോക്‌സഭാംഗം നളിന്‍കുമാര്‍ കട്ടീല്‍ എന്നിവരും അടുത്ത ദിവസങ്ങളില്‍ സന്നിധാനത്തിലെത്തും.

Top