18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി !ആര് നേടും ?

ന്യുഡൽഹി: 18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. കൊറോണ വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച രാജ്യസഭാ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 18 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് ആന്ധ്രപ്രദേശ്,ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള നാല് സീറ്റ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ട് സീറ്റ്, ജാര്‍ഖണ്ഡില്‍ നിന്നുള്ള 2 സീറ്റ്, മണിപൂര്‍, മിസോറാം, മേഖാലയ എന്നിവിടങ്ങൡ നിന്നുള്ള രണ്ട് സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ലോക് ഡൗൺ പശ്ചാത്തലത്തില്‍ മാറ്റി വെക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും കെ.സി വേണുഗോപാല്‍, ദിഗ് വിജയ് സിംഗ് ബിജെപിയില്‍ നിന്നും ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് തെരഞ്ഞെടുപ്പിലെ ശ്രദ്ധേയരായ സ്ഥാനാര്‍ത്ഥികള്‍. രാജസ്ഥാനിൽ നിന്നാണ് വേണുഗോപാൽ തെരഞ്ഞെടുപ്പിൽ തേടുന്നത്. മുൻ പ്രധാനമന്ത്രി ദേവഗൗഡ കർണാടകത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നാല് വീതവും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് വീതം സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. ഇതിനു പുറമെ, ഝാര്‍ഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള 55 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് . ഇതില്‍ പത്ത് സംസ്ഥാനങ്ങളിലെ 37 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഭരണസംഖ്യത്തിലെ ഒന്‍പത് അംഗങ്ങള്‍ രാജ വെച്ചതും എന്‍ ബിരേന്‍ സിംഗ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിമായി കോണ്‍ഗ്രസ് സമ്മര്‍ദം ചെലുത്തുകയും ചെയ്ത സാഹചര്യത്തില്‍ മണിപ്പൂരിലെ തെരഞ്ഞെടുപ്പ് ഫലം കണ്ട് തന്നെ അറിയണം. ബിജെപി സ്ഥാനാര്‍ത്ഥിയായി ലീസെംബ സനജോബയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി മംഗി ബാബുവുമാണ്.അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ഒരേ ഒരു രാജ്യസഭാ സീറ്റിലേക്ക് ബിജെപി നോമിനിയായ നബാം റെബിയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സീറ്റുകളിലേക്കുമുള്ള വോട്ടെണ്ണലും നടക്കും.

Top