ആര്‍എസ്എസ് സര്‍ക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയാണെന്ന് മോദി

cms

ദില്ലി: ആര്‍എസ്എസിന്റെ പ്രസ്താവനകള്‍ കൊണ്ട് ബിജെപിക്ക് തലവേദനയായിരിക്കുകയാണ്. ആര്‍എസ്എസ് നേതാക്കള്‍ നടത്തുന്ന വിവാദ പ്രസ്താവനകള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കുന്നു. ആര്‍എസ്എസ് സര്‍ക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയാണെന്ന് മോദി പറയുന്നു.

ആര്‍എസ്എസ് നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ തുടരുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രി പദം ഒഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ കാര്യം താന്‍ ആര്‍എസ്എസ് നേതാക്കളോട് തുറന്നു പറഞ്ഞിട്ടുണ്ട് എന്നും മോദി പറഞ്ഞതായി മറാത്തി ദിനപത്രം മഹാരാഷ്ട്ര ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

നിരന്തരം ചിലര്‍ വിവാദ, തീവ്രവാദ പ്രസ്താവനകള്‍ നടത്തി സര്‍ക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയാണ് എന്നും തനിക്ക് ഈ സ്ഥാനത്തു തുടരണമെന്ന അത്യാഗ്രഹം ഒന്നുമില്ലെന്നും മോദി പറഞ്ഞു. വിവാദ പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാരിനു നടപടി എടുക്കാമെന്ന് ആര്‍എസ്എസ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Top