ഉത്തര്‍പ്രദേശില്‍ ചരിത്രത്തിലാദ്യമായി ബിജെപിയ്ക്ക് ഭരണത്തുടര്‍ച്ച. യോഗി ആദിത്യനാഥ് ഉള്‍പ്പടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ഏതാണ്ട് ജയമുറപ്പിച്ചു.
പൊരുതിയെങ്കിലും അഖിലേഷ് യാദവിനും ബിജെപിയുടെ അടുത്തെത്താന്‍ കഴിഞ്ഞില്ല. തീവ്ര ഹിന്ദുത്വ വര്‍ഗീയത പറഞ്ഞ് നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കൊടുവിലാണ് ബിജെപിതന്നെ അധികാരത്തില്‍ തിരിച്ചെത്തുന്നത്. കോണ്‍ഗ്രസും മായാവതിയും ചിത്രത്തില്‍പ്പോലുമില്ലാതെ മറഞ്ഞു. 275 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. 121 സീറ്റുകളില്‍ എസ്പിയും മുന്നിട്ടുനില്‍ക്കുന്നു. ബിഎസ്പി 4, കോണ്‍ഗ്രസ് 2, മറ്റുള്ളവര്‍ 1 എന്നിങ്ങനെയാണ് കക്ഷിനില.
ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ്, ബിഎസ്പി പാര്‍ട്ടികളിലേക്ക് പ്രതിപക്ഷ വോട്ടുകള്‍ ചിതറിപ്പോയതും ബിജെപി ജയം എളുപ്പമാക്കി. എസ്പിക്ക് വോട്ട് വിഹിതത്തില്‍ വര്‍ധനയുണ്ടായപ്പോള്‍ ബിഎസ്പി വോട്ടുകള്‍ കാര്യമായി ചോര്‍ന്നു. കര്‍ഷരെ കാര്‍ കയറ്റി കൊന്ന ലഖിംപുര്‍ ഖേരിയിലും ബിജെപിയാണ് മുന്നില്‍.