സ്‌ഫോടക വസ്തുക്കളുമായി പിടികൂടിയ അന്‍ഷാദ് ബദറുദ്ദീന്‍ ആള് ചില്ലറക്കാരനല്ല.നാട്ടില്‍ മരപ്പണിക്കാരന്‍. അന്‍ഷാദ് ബദറുദ്ദീന്റെ കയ്യില്‍ നിന്ന് പിടിച്ചത് 12 റെയില്‍വേ ടിക്കറ്റുകള്‍.പോപ്പുലര്‍ ഫ്രണ്ടിന്റെ രാജ്യത്തെമ്പാടുമുള്ള പരിശീലന ക്യാമ്പുകളില്‍ സജീവ സാന്നിദ്ധ്യം.

കൊച്ചി: ലഖ്‌നൗവില്‍ സ്‌ഫോടക വസ്തുക്കളുമായി പിടിയിലായ ചേരിക്കല്‍ നസീമ മന്‍സിസില്‍ അന്‍ഷാദ് ബദറുദ്ദീന്‍(33) നിസ്സാര പുള്ളിയല്ലെന്ന് വിവരം. പോപ്പുലര്‍ ഫ്രണ്ട് -എസ്ഡിപിഐ പ്രവര്‍ത്തകനായ പന്തളം ചേരിക്കല്‍ നസീമ മന്‍സിലില്‍ അന്‍ഷാദ് ബദറുദ്ദീന്‍റെ ഇരട്ടമുഖം കണ്ട് നാട്ടുകാര്‍ ഞെട്ടുന്നു. സംസ്ഥാന-കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണ വലയത്തിലുണ്ടായിരുന്ന ആളാണ് അന്‍ഷാദ്.ഇയാളെക്കുറിച്ച് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ആയോധന കലകളില്‍ മികവുള്ള ഇയാള്‍ക്കെതിരേ ആകെയുള്ളത് 2010ലെ ഒരു അടിപിടിക്കേസാണ്.

നാട്ടില്‍ വെറും ആശാരിപ്പണിക്കാരനായി അറിയപ്പെടുന്ന അന്‍ഷാദ് ബദറുദ്ദീനെയാണ് ഉത്തര്‍പ്രദേശില്‍ സ്ഫോടനം നടത്താനെത്തിയ യുവാവെന്ന് യുപി പൊലീസ് വിശേഷിപ്പിക്കുന്നത്.യുപി പൊലീസ് അന്‍ഷാദ് ബദറുദ്ദീന്‍റെ കയ്യില്‍ നിന്നും പിടിച്ചെടുത്തത് 12 റെയില്‍വേ ടിക്കറ്റുകള്‍. ഈ ടിക്കറ്റുകള്‍ പ്രകാരം അന്‍ഷാദ് ബദറുദ്ദീന്‍ ഇന്ത്യ മുഴുവന്‍ കറങ്ങിയെന്നതിന്‍റെ തെളിവാണെന്ന് യുപി പൊലീസിന്‍റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ എഡിജിയായ അമിതാഭ് യാഷ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാത്രമല്ല, അന്‍ഷാദ് ബദറുദ്ദീന്‍ പോപ്പുലര്‍ ഫ്രണ്ടിനെ ഉത്തര്‍പ്രദേശില്‍ വളര്‍ത്താന്‍ എത്തിയതാണെന്നും യുപി പൊലീസ് ആരോപിക്കുന്നു. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ അന്‍ഷാദിനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം ഭാര്യ പന്തളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇദ്ദേഹം ബീഹാറിലേക്ക് പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നതായി ഭാര്യ പറയുന്നു. ഈ പരാതിയിലും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ ദുരൂഹത കാണുന്നുണ്ട്.

യുപി പൊലീസ് അന്‍ഷാദ് ബദറുദ്ദീന്റെയും കൂട്ടുകാരനായ കോഴിക്കോട് സ്വദേശി ഫിറോസ് ഖാനില്‍ നിന്നും കണ്ടെടുത്തത് ഉഗ്രസ്‌ഫോടനമുണ്ടാക്കാവുന്ന ഡിറ്റൊണേറ്ററുകളാണ്. കൂടാതെ പിസ്റ്റള്‍, പെന്‍ഡ്രേവ് എന്നിവയും കണ്ടെടുത്തു. ഹിന്ദുക്കള്‍ക്ക് ഏറെ വിശേഷപ്പെട്ട വസന്ത പഞ്ചമിനാളില്‍ സ്‌ഫോടനമുണ്ടാക്കാനായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് യുപി പൊലീസ് പറയുന്നത്. ബദറുദ്ദീന്‍ പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സ്‌ക്വാഡിന്‍റെ ദേശീയ തലവനും ബ്ലാക്‌ബെല്‍റ്റുകാരനും ബോംബുണ്ടാക്കുന്നതില്‍ വിദഗ്ധനുമാണെന്ന് യുപിയില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ പറയുന്നു. ഫിറോസ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുന്ന ദേശീയ പരിശീലകനുമാണ്.

ചില പ്രധാന ഹിന്ദു നേതാക്കളെ വധിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായി യുപി പൊലീസ് വെളിപ്പെടുത്തുന്നു. പ്രധാന ഹിന്ദു ആഘോഷത്തിന്‍റെ ഭാഗമായി സ്ഫോടനപരംപരകള്‍ സൃഷ്ടിച്ച് യുപിയില്‍ വര്‍ഗ്ഗീയ ധ്രുവീകരണമായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും യുപി പൊലീസ് പറയുന്നു.

കേരളത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ശക്തികേന്ദ്രീകരിക്കുന്നതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍. ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലും വേരുകളാഴ്ത്താനാണ് കേരളത്തില്‍ നിന്നുള്ളവര്‍ ശ്രമിക്കുന്നത്. ഇവര്‍ക്ക് വിദേശത്ത് നിന്നും നല്ല നിലയില്‍ ഫണ്ടെത്തുന്നതായും യുപി പൊലീസ് പറയുന്നു.ഫിബ്രവരി 11ന് യുപിയില്‍ എത്തിയ ഇവരെ ഒരു വിനോദസഞ്ചാരകേന്ദ്രത്തിന് സമീപത്ത് നിന്നാണ് അറസ്‌ററ് ചെയ്തത്. കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ ആശാരിപ്പണിചെയ്യുന്നയാളായാണ് അന്‍ഷാദ് ബദറുദ്ദീന്‍ അറിയപ്പെടുന്നത്. ഇക്കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയില്‍ എസ് ഡിപി ഐ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തനം നടത്തിയിരുന്നു. ഈ സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തെത്തിയതിന് പിന്നില്‍ ബദറുദ്ദീന്റെ കഠിന പരിശ്രമമാണെന്നും പറയുന്നു.

എസ്ഡിപി ഐ ശാക്തീകരണ വിഭാഗം കേന്ദ്ര കമ്മിറ്റിയംഗമായ ബദറുദ്ദീനെ കേന്ദ്ര ഏജന്‍സികള്‍ കഴിഞ്ഞ കുറെ നാളുകളായി നിരീക്ഷിച്ചുവരകയായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ബദറുദ്ദീന്‍റെ പ്രവര്‍ത്തനം. 2010ല്‍ ഡിവൈ എഫ് ഐ എസ്ഡിപി ഐ സംഘര്‍ഷത്തില്‍ അന്‍ഷാദ് ബദറുദ്ദീന്‍ പ്രധാനിയായിരുന്നു. ഹിന്ദുക്കള്‍ ചെയ്യുന്ന പണി ചെയ്ത് അവര്‍ക്കൊപ്പം നിന്നാല്‍ ഇയാളെ ആരും സംശയിക്കില്ലെന്നുള്ളതായിരുന്നു ബദറുദ്ദീന്‍റെ കണക്കുകൂട്ടല്‍ എന്നറിയുന്നു.

യുപിയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തുകയാണ് ഇരുവരുടെയും ലക്ഷ്യമെന്നാണ് ചോദ്യം ചെയ്യലില്‍ ബദറുദ്ദീന്‍ വെളിപ്പെടുത്തിയത്. എന്‍ ഐഎ നടത്തുന്ന അന്വേഷണങ്ങളില്‍ നിന്നാണ് ബദറുദ്ദീന്‍റെ നീക്കങ്ങള്‍ മനസ്സിലായത്. ഇതുവരെ 100 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ എന്‍ ഐഎ കുറ്റപത്രം പുറപ്പെടുവിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രവര്‍ത്തനങ്ങളോട് ബന്ധപ്പെട്ടതിനും മറ്റ് തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരിലുമാണ് എന്‍ ഐഎ ഇവരെ കസറ്റഡിയില്‍ എടുത്തത്.

ചേരിക്കല്‍ ജുമാ മസ്ജിദിനു സമീപമുള്ള നസീമ മന്‍സിലില്‍ ബദറുദ്ദീന്റെയും നസീമയുടെയും മൂന്നു മക്കളില്‍ ഇളയവനായ അന്‍ഷാദ് മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തു വരികയായിരുന്നു.ആ സമയത്ത് പിതാവും സഹോദരന്മാരും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് എല്ലാവരും നാട്ടില്‍ തിരിച്ചെത്തുകയും പലവിധ ജോലികളില്‍ ഏര്‍പ്പെടുകയുമായിരുന്നു.

ഇതിനിടയില്‍ എസ്ഡിപിഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തുടങ്ങി. ഇപ്പോള്‍ പാര്‍ട്ടിയുടെ ഡല്‍ഹിയിലെ സബ് ഓര്‍ഗനൈസറാണ് ഇയാള്‍ എന്നാണ് സൂചന. മലപ്പുറത്തു നിന്നാണ് ഇയാള്‍ കല്യാണം കഴിച്ചിരിക്കുന്നത്. മലബാര്‍ മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനായിരുന്നു അത്. ഭൂരിഭാഗം സമയവും അവിടെത്തന്നെയായിരുന്നു.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇയാള്‍ സ്വന്തം നാടായി പന്തളത്തെത്തുന്നത്. പിന്നീട് സ്ഥലം വിട്ട ഇയാളെക്കുറിച്ച് പിന്നെ വിവരമൊന്നുമുണ്ടായിരുന്നില്ല.

ഭര്‍ത്താവിനെ കാണാനില്ലെന്ന് ചേരിക്കല്‍ പുത്തന്‍കുറ്റിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഭാര്യ മുഹ്‌സീന കഴിഞ്ഞ 15ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാളുടെ ഫോണ്‍ ഓഫ് ആയിരുന്നതിനാലാണ് പരാതി നല്‍കിയത്. ഡല്‍ഹിയിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ഇയാള്‍ പക്ഷെ നേരെ പോയത് ബിഹാറിലേക്കായിരുന്നു. പിന്നീട് അന്‍ഷാദിനെയും സുഹൃത്ത് കോഴിക്കോട് സ്വദേശി ഫിറോസ് ഖാനെയും വസന്ത പഞ്ചമി ആഘോഷങ്ങള്‍ക്കിടയില്‍ സ്‌ഫോടക വസ്തുക്കളുമായി യുപി സ്പഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ലഖ്‌നൗവില്‍ നിന്ന് പിടികൂടി. വിവിധ സംസ്ഥാനത്തെ എസ്ഡിപിയുടെ രഹസ്യക്യാമ്പുകളില്‍ ഇയാള്‍ പങ്കെടുത്തതായി സൂചനയുണ്ട്.

Top