ശബരിമല വിഷയം കത്തിച്ചു നിര്‍ത്താന്‍ ബിജെപി ദേശീയ നേതൃത്വം; നേതാക്കന്മാര്‍ കേരളത്തിലേയ്ക്ക്‌

ശബരിമല സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി ബിജെപി. ദേശീയ നേതാക്കളെ എത്തിച്ചുള്ള പദ്ധതികൾക്കാണ് ബിജെപി രൂപം നൽകുന്നത്.   ഇതിന്റെ ഭാഗമായി ദേശീയ നേതാക്കൾ  അടക്കം പങ്കെടുപ്പിച്ച് ഈ മാസം 18ന് സെക്രട്ടറിയേറ്റ് വളയാൻ ബി.ജെ.പി തീരുമാനം. സെക്രട്ടേറിയേറ്റ് ഉപരോധതത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും.

ഈ മാസം തന്നെ രണ്ട് തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും. ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. 15ന് ദേശീയപാത ബൈപ്പാസിന്‍റെ ഉദ്ഘാടനത്തിന് പിന്നാലെ കൊല്ലത്ത് ബിജെപി പൊതു സമ്മേളനത്തിൽ നരേന്ദ്ര മോദി ആദ്യം പങ്കെടുക്കും. തുടര്‍ന്ന് 27ന് തൃശ്ശൂരില്‍ യുവമോര്‍ച്ചയുടെ സമ്മേളന സമാപനത്തിനും പ്രധാനമന്ത്രിയെത്തും. 18ാം തീയതി നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ പരിപാടിയായി നടത്താനാണ് ബിജെപി ഉദ്ദേശിക്കുന്നത്. ഈ പരിപാടികള്‍ക്ക് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമല കര്‍മ്മസമിതിയെയും ആര്‍എസ്‌എസിനെയും ഒപ്പം കൂട്ടി ദേശീയ നേതാക്കളെയും പങ്കെടുപ്പിക്കാന്‍ ബിജെപി ഒരുങ്ങുകയാണ്. വന്‍ ജനപങ്കാളിത്തം ഉറപ്പാക്കി ശക്തിപ്രകടനം നടത്താനാണ് ബിജെപി നീക്കം.

ജനുവരിയില്‍ തന്നെ കേരളത്തില്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പരിപാടി അടുത്ത മാസത്തേക്ക് മാറ്റി. പ്രതിഷേധ പരിപാടികള്‍ക്ക് ഇന്നലെ നടന്ന യോഗത്തില്‍ പ്രാഥമിക തീരുമാനമായി. സമ്മേളനങ്ങള്‍ പ്രക്ഷോഭങ്ങള്‍ തുടങ്ങി തെരഞ്ഞെടുപ്പ് വരെ വിഷയം ഉയര്‍ത്തിപ്പിടിക്കാനാണ് ബിജെപിയുടെ തീരുമാനം.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് സമരം ശക്തമാക്കാനാണ് ആര്‍എസ്എസ് ബിജെപി നേതൃയോഗ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമാക്കി നിര്‍ത്താനാണ് തീരുമാനം. നിലവിലുളള സാഹചര്യം അനുകൂലമാണ്. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട സമരം ശക്തമാക്കും. ശബരിമല കര്‍മ്മ സമിതിയുടെ സമരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും.

ഹര്‍ത്താലിന്റെ പേരില്‍ ഏകപക്ഷീയമായി പാര്‍ട്ടി അണികള്‍ക്ക് നേരെ കേസെടുക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. അക്രമ സംഭവങ്ങളുടെ പേരില്‍ സംസ്ഥാന വ്യാപകമായി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ എടുക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം.

അതേസമയം, ശബരിമലയിലെ യുവതീ പ്രവേശനത്തെ തുടർന്നുള്ള ആ‌ർ.എസ്. എസ്- സി.പി.എം സംഘർഷം കടുത്തതോടെ സംസ്ഥാനം വീണ്ടും കലാപാന്തരീക്ഷത്തിലേക്ക് കടന്നിരിക്കുകയാണ്. നേതാക്കന്മാരുടെയുൾപ്പെടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണം വ്യാപകമായതോടെ സംസ്ഥാനത്തൊട്ടാകെ അതീവ ജാഗ്രത പുലർത്താൻ ഡി.ജി.പി ലോകനാഥ് ബെഹ്റ പൊലീസ് സേനയ്ക്ക് നിർദ്ദേശം നൽകി. കണ്ണൂരിലാണ് കൂടുതൽ സംഘർഷമുള്ളത്.

കണ്ണൂരിൽ 19 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ കൂടുതൽ പേരും ആർ. എസ്. എസ് പ്രവർത്തകരാണ്. കോഴിക്കാട് ജില്ലയിലെ പേരാമ്പ്രയിൽ സി.പി.എം പ്രവ‌ർത്തകർന കണ്ണിപ്പൊയിൽ രാധാകൃഷ്ണന് വെട്ടേറ്രു. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ മാത്രം 110 പേരെ അറസ്റ്ര് ചെയ്തു .76 കേസുകൾ രജിസ്റ്ര‌ർ ചെയ്തു. 204 പേരെ കരുതൽ തടങ്കൽ പ്രകാരം കസ്റ്രഡിയിലെടുത്തു. നേതാക്കന്മാരുടെ വീടുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിലെ പ്രതികളെ ഉടൻ പിടികൂടാൻ പൊലീസിന് നിർദ്ദേശം നൽകി. ഹർത്താലിലുണ്ടായ അക്രമം അവസാനിക്കുന്നതിന് മുമ്പാണ് സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും അക്രമം തുടങ്ങിയത്.

Top