മീ ടൂ ആരോപണത്തെ നേരിടാന്‍ അമ്മയെയും ഭാര്യയെയും മുത്തശ്ശിയെയും കളത്തിലിറക്കാന്‍ രാഹുല്‍

തിരുവന്തപുരം: തനിക്കെതിരെ മീ ടൂവിലൂടെ ഉയര്‍ന്ന ആരോപണങ്ങളെ അപ്പാടെ തള്ളി രാഹുല്‍ ഈശ്വര്‍. നാളെ 12 മണിക്ക് രാഹുലിന്റെ ഭാര്യ ദീപ, അമ്മ മല്ലികാ നമ്പൂതിരി, മുത്തശ്ശി ദേവകി അന്തര്‍ജനം എന്നിവര്‍ ഔദ്യോഗികമായി ഇതിനോട് പ്രതികരിക്കുമെന്ന് രാഹുല്‍ പറഞ്ഞു. സ്ത്രീകള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സ്ത്രീകള്‍ തന്നെ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

എനിക്കെതിരെ കഴിഞ്ഞ കുറെ ദിവസങ്ങളായി കുറെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതിന് മറുപടി പറയേണ്ട എന്ന് കരുതിയതാണ്. എന്നാല്‍ പറയുന്നു എന്ന് പറഞ്ഞാണ് രാഹുല്‍ പ്രതികരിച്ചത്.

ഫേസ്ബുക്ക് ലൈവിലൂടെയാണ് രാഹുല്‍ പ്രതികരണവുമായി എത്തിയത്. ഫെമിനിസ്റ്റ് ഗൂഢാലോചനയാണ് ഇതിന് പിറകിലെന്നും മീ ടൂവിലൂടെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും രാഹുല്‍ പറയുന്നു. ശബരിമല വിഷയം അട്ടിമറിക്കാനാണ് ഇത്. മീ ടൂവിനെ ബഹുമാനിച്ചുകൊണ്ട് ഈ ആരോപണങ്ങള്‍ തള്ളിക്കളയുന്നു.

സ്ത്രീ ജനങ്ങളാണ് മുന്നില്‍ നില്‍ക്കേണ്ടത്. മഹിഷികളെന്ന് വിളിക്കുന്ന അള്‍ട്രാ ഫെമിനിസ്റ്റ് ലോബിയുടെ ഗൂഢാലോചനയാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും രാഹുല്‍ പറഞ്ഞു.

Top