കണ്ഠര് രാജീവരരെ കാണാന്‍ 5000 രൂപ നല്‍കി!!! മലകയറാന്‍ ഇപ്പോഴത്തെ തന്ത്രി അനുവദിച്ചെന്നും ലക്ഷ്മി രാജീവ്

ശബരിമലയില്‍ കയറിയ അനുഭവം വെളിപ്പെടുത്തിയ ഗവേഷകയും എഴുത്തുകാരിയുമായ ലക്ഷ്മി രാജീവ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്. ശബരിമലയില്‍ പോയ ആദ്യ യുവതിയല്ല താനെന്ന് ലക്ഷ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ കണ്ഠര് രാജീവര് നിര്‍ബന്ധിച്ചു മല ചവിട്ടിച്ചതല്ലെന്നും വ്രതമെടുത്ത് മല ചവിട്ടാന്‍ അനുവദിക്കുകയാണ് ചെയ്തതെന്നും ലക്ഷ്മി. കണ്ഠര് രാജീവരെ കാണാന്‍ 5000 രൂപ നല്‍കേണ്ടി വന്നുവെന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ ലക്ഷി തുറന്ന് പറഞ്ഞു. വിശ്വാസമുള്ളവര്‍ ശബരിമലയില്‍ പോകണമെന്നും അവര്‍ പോസ്റ്റില്‍ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ഠരര് രാജീവര് എന്നെ നിര്‍ബന്ധിപ്പിച്ചു മല ചവിട്ടിപ്പിച്ചു എന്നൊക്കെ കണ്ടു. വ്രതമെടുത്തു മലചവിട്ടിക്കോളൂ, മകനുണ്ടായാല്‍ പതിനെട്ടു വര്‍ഷം അവനെയും കൊണ്ട് പോകണം. സ്വാമി അനുഗ്രഹിക്കട്ടെ എന്ന് പറയുമ്പോള്‍ അദ്ദേഹം മാത്രമല്ല- എന്നോട് അത്തരത്തിലുള്ള കഠിനമായ പലതും ചെയ്യാന്‍ പറഞ്ഞ പലരും ഉണ്ട്. ചെയ്തിട്ടുണ്ട്. നാരായണീയം വിവര്‍ത്തനം ചെയ്തത് ഉള്‍പ്പെടെ. ബാക്കി ഉള്ളത് തിരുപ്പതിയില്‍ പോയി തല മൊട്ടയടിക്കാം എന്നുള്ള നേര്‍ച്ചയും ആറ്റുകാല്‍ നൂറു കലം പൊങ്കാല ഇടാമെന്നതും, രാമേശ്വരത്തു പോയി അച്ഛന് ബലി ഇടാമെന്നതും മാത്രമാണ്.

പിന്നെ അതിലൊന്നുമല്ല ഈശ്വരന്‍ എന്ന് മനസിലാക്കുന്ന മറ്റൊരു അവസ്ഥ വന്നു. അതും ഭക്തിയാണ്. അടുത്ത ഘട്ടം സകലതും ഉപേക്ഷിച്ചുള്ള യാത്രയാണ്. ചിലപ്പോള്‍ വേറെ എന്തെങ്കിലും ആവും.

ഷൈന്‍ ചെയ്യാന്‍ ഞാന്‍ ജീവിച്ച ചില നിമിഷങ്ങളുടെ കുറച്ചു ഫോട്ടോസ് ഇവിടെ ഇട്ടാല്‍ മതിയാവും. അതിനൊന്നും മുതിരുന്നില്ല.

പത്തനം തിട്ട കളക്ടര്‍ ആയിരുന്നപ്പോള്‍ യുവതിയായ താന്‍ ശബരിമലയില്‍ പോയ വിവരം ഒരു IAS ഓഫീസര്‍ പറയുന്നത് കേട്ടു. സ്ത്രീകള്‍ ഈ അധഃപതനം കണ്ടു സഹിക്കാതെ പറഞ്ഞു പോകുന്നതാണ്. ഞാനുമതെ. കണ്ഠരര് രാജീവര് പോകാം എന്ന് പറഞ്ഞിട്ടുണ്ട്, പോയിട്ടുണ്ട്. പിറ്റേ ദിവസമല്ല- അങ്ങനെ പറഞ്ഞതിന്റെ അടുത്ത വര്‍ഷമാണ്. നന്നായി ആലോചിച്ചു, വ്രതം എടുത്തും ശരണം വിളിച്ചും.

ശബരിമല അടച്ചു ഇറങ്ങിക്കളയും എന്ന് കണ്ഠരര് പറയുമ്പോള്‍ അയാള്‍ ഭക്തനുമല്ല, നിയമം അനുസരിക്കുന്ന പൗരനുമല്ല. ഇത്രയേ ഉള്ളൂ മെസ്സേജ്. ശബരിമലയില്‍ പോയ ആദ്യത്തെ പെണ്ണല്ല ഞാന്‍. ആവശ്യമില്ലാതെ അയാളെയും ക്രൂശിക്കേണ്ട. അവിടെ പണവും സ്വാധീനവുമുള്ള നിരവധി പേര് പോയിട്ടുണ്ട്, ഒന്നും അറിയാത്ത പാവങ്ങളും പോയിട്ടുണ്ട്. തമാശക്ക് കയറി ഇറങ്ങാനുള്ള സ്ഥലമല്ല അത്. അതാണ് ഞാന്‍ ഈ സംഘര്‍ഷത്തിനിടയില്‍ പോകാന്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിട്ടും പോകാത്തത്.

വിശ്വാസം ഉള്ളവര്‍ പോകണം. കല്ലിലും മുള്ളിലും പൂവിലും തുരുമ്പിലും അയ്യപ്പനെ കണ്ടു പോകണം. ഞാന്‍ അങ്ങനെയാണ് പോയത്. അസംബന്ധങ്ങള്‍ എഴുതി ഉണ്ടാക്കരുത്.

Top