ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്താനാകില്ല, ആര്‍ത്തവ ദിവസവും അമ്പലത്തില്‍ പോകുമെന്ന് നടി പാര്‍വതി

കൊച്ചി: ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രഹവേശിക്കാമെന്ന സുപ്രീം കോടതിവിധിയ്ക്ക് അനുകൂല നിലപാടാണെന്ന് നടി പാര്‍വ്വതി. ശബരിമല വിഷയത്തില്‍ സംഘര്‍ഷങ്ങള്‍ ശക്തമാകുന്നതിനിടെയാണ് നടിയുടെ അഭിപ്രായ പ്രകടനം. ആര്‍ത്തവം അശുദ്ധമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അന്നേദിവസം അമ്പലത്തില്‍ പോകണമെന്ന് തോന്നിയാല്‍ താന്‍ പോകുമെന്നും നടി വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

ആണധികാരം അടിച്ചേല്‍പ്പിക്കുന്ന പ്രവണതകളില്‍ കുടങ്ങി കിടക്കുന്നവരാണ് ആര്‍ത്തവം അശുദ്ധമാണെന്ന് കരുതുന്നത്. ആര്‍ത്തവം അശുദ്ധമാണോ? ആര്‍ത്തവമുളള സ്ത്രീ മാറ്റി നിര്‍ത്തപ്പെടണ്ടവളാണോ എന്ന ചിന്ത കാലങ്ങളായി എന്നെ അലോസരപ്പെടുത്തുന്ന ചോദ്യമാണെന്നും നടി പറഞ്ഞു.

സിനിമയിലെ ആണാധിപത്യത്തിനെതിരെ പൊരുതിയ നടിയാണ് പാര്‍വ്വതി. ഇത്തരത്തില്‍ നിലപാടുകളിലുറച്ച് തെറ്റെന്ന് കണ്ടതിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുകയാണ് ഇവര്‍. സുരക്ഷിതമായ തൊഴിലിടം ആവശ്യപ്പെട്ടതിന് തൊഴില്‍ തന്നെ ഇല്ലാതായി. ഞങ്ങളുടെ അവകാശങ്ങളാണ് ഞങ്ങള്‍ ചോദിച്ചതെന്നും ആരുടെയും ഔദാരമല്ലെന്നും പാര്‍വതി പറഞ്ഞു.

Top