സംഘപരിവാറിന്റെ ‘പണി’ ഏശിയില്ല; പകരം എസ്പി വന്നിട്ടേ നിലയ്ക്കല്‍ വിടുകയുള്ളൂയെന്ന് യതീഷ് ചന്ദ്ര

തിരുവനന്തപുരം: ബിജെപി മന്ത്രിയോട് മോശമായി പെരുമാറിയതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് യതീഷ് ചന്ദ്രയെ ചുമതലയില്‍ നിന്ന് മാറങ്‌റിയെന്നുള്ള സംഘപരിവാര്‍ നുണകള്‍ പൊളിച്ചെഴുതി യതീഷ് ചന്ദ്ര തന്നെ രംഗത്ത്. ചുമതലയില്‍ നിന്നും മാറ്റിയിട്ടില്ലെന്നും ഡ്യൂട്ടിക്ക് പകരം ആള്‍ വന്നതിന് ശേഷം മാത്രമേ നിലയ്ക്കല്‍ വിടുകയുള്ളൂ എന്നും യതീഷ് ചന്ദ്ര പറഞ്ഞു. യതീഷ് ചന്ദ്രയെ മാറ്റിയെന്ന വാര്‍ത്ത ശരിയല്ലെന്ന് തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമും അറിയിച്ചിട്ടുണ്ട്.
സംഘപരിവാര്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തുണ്ട്. യതീഷ് ചന്ദ്രയെ ചുമതലയില്‍ നിന്നും മാറ്റിയെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ശ്രമമുണ്ട്. എന്നാല്‍ അവയൊക്കെയും പാളിയ അവസ്ഥയിലാണ്. യതീഷ് ചന്ദ്ര ഭക്തരോട് മോശമായി പെരുമാറിയെന്നും ഭക്തരെ അപമാനിക്കുന്ന തരത്തിലാണ് പെരുമാറ്റമെന്നും സംഘപരിവാര്‍ വാദങ്ങല്‍ ഉയര്‍ത്തുമ്പോളാണ് അന്യ സംസ്ഥാനത്ത് നിന്ന് ഉള്‍പ്പടെയുള്ള ഭക്തര്‍ക്കൊപ്പം നിന്ന് ചിരിച്ച് സെല്‍ഫിക്ക് പോസ് ചെയ്യുന്ന യതീഷ് ചന്ദ്രയുടെ ഫോട്ടോകള്‍ വൈറലാകുന്നത്.

എന്തായാലും യതീഷ് ചന്ദ്രയാണ് ഇപ്പോള്‍ ശബരിമലയിലെയും സോഷ്യല്‍ മീഡിയയിലെയും താരം. ഹിന്ദു ഐക്യവേദി നേതാവ് ശശികലയോട് സത്യം ചെയ്യിച്ചതും ബി.ജെ.പിയുടെ മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതും ഉള്‍പ്പെടെ നിലയ്ക്കലില്‍ പ്രതിഷേധക്കാരെ നിലക്കുനിര്‍ത്തിയാണ് യതീഷ് ചന്ദ്ര 30 ന് ചുമതല ഒഴിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top