മനീതി മടങ്ങുന്നു; വീണ്ടുമെത്തുമെന്ന് സംഘം

പമ്പ: മല ചവിട്ടാനെത്തിയ മനീതി സംഘം മലയിറങ്ങുന്നു. ശബരിമല സ്‌പെഷ്യല്‍ ഓഫീസറോടാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മല കയറാന്‍ വീണ്ടുമെത്തുമെന്ന് സംഘം പറഞ്ഞു.വേണ്ടത്ര സുരക്ഷ നല്‍കാന്‍ പോലീസ് സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെയാണ് തങ്ങള്‍ മടങ്ങുന്നതെന്ന് സെല്‍വി വ്യക്തമാക്കി.

അല്‍പം മുമ്പാണ് മനിതിയുടെ ആറംഗ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിന് പിന്നാലെ യുവതികളേയും കൊണ്ട് പോലീസ് മുന്നോട്ട് പോകാന്‍ ആരംഭിച്ചപ്പോഴായിരുന്നു മിന്നലാക്രമണം. തുടര്‍ന്ന് സംഘത്തെ ഗാര്‍ഡ് റൂമിലേക്ക് മാറ്റുകയായിരുന്നു. പോലീസ് നിര്‍ബന്ധിച്ചതിനാലാണ് ഇവിടെ നിന്ന് മടങ്ങുന്നതെന്നും ദര്‍ശനം നടത്താതെ തിരികെ മടങ്ങില്ലെന്നുമാണ് ഇവര്‍ ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ നിലയ്ക്കലേക്ക് മാറ്റിയതിന് ശേഷം പോലീസ് സംഘാംഗങ്ങളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഇവര്‍ മടങ്ങിപ്പോകാമെന്ന് അറിയിച്ചത്.

Top