ഭരണത്തിനു മികവില്ല കേരളം ചുവക്കുന്നു… കേരളത്തില്‍ ഇടതു മേധാവിത്തം

കോഴിക്കോട് : യു.ഡി.എഫ് ഭരണത്തിന് മികവില്ലായെന്ന് കേരളം തുറന്നുകാട്ടി.കേരളത്തില്‍ ഇടതു തേരോട്ടമ്വും മേധാവിത്വവും ഉറപ്പിച്ച് പഞ്ചായത്ത് ഭരണനേതൃത്വങ്ങള്‍ നിലവില്‍ വന്നു .അതെ കേരളം ചുവന്നു തുടങ്ങി.ഉമ്മന്‍ ചാണ്ടി ഭരണത്തിന് അവസാനം കുറിച്ച് കേരളം പൂര്‍ണ്ണമായി ചുവക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം .ഇടതുമേധാവിത്വം തെളിയിച്ചു ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് നടന്നു
പഞ്ചായത്തുകളില്‍ ഇടതുമേധാവിത്വം തെളിയിച്ചു ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് നടന്നു. ജില്ലാ പ​ഞ്ചായത്തുകളില്‍ ഏഴുവീതം നേടി യുഡിഎഫും എല്‍ഡിഎഫും തുല്യത പാലിച്ചെങ്കിലും പഞ്ചായത്തിനു പുറമെ ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതുമുന്നണിക്കാണു മേധാവിത്വം. വിവിധ ജില്ലകളിലായ 62 പഞ്ചായത്തുകളിലും അഞ്ച് ബ്ലോക്കുകളിലും തിരഞ്ഞെടുപ്പ് നടന്നില്ല. 538 പഞ്ചായത്തുകളില്‍ ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫ് 313 പഞ്ചായത്തുകളിലും ബിജെപി 12 ഇടത്തും ഭരണം നേടി. 91 ബ്ലോക്കുകളില്‍ ഇടതുമുന്നണിയും 56 ബ്ലോക്കുകളില്‍ യുഡിഎഫും ഭരണത്തിലെത്തി.

ഒന്‍പതു പഞ്ചായത്തില്‍ സ്വതന്ത്രര്‍ അധികാരത്തിലെത്തി. ആര്‍എംപി, ട്വന്റി 20, ആര്‍ബിസി (പാലക്കാട് വടകരപ്പതി) എന്നിവരും ഭരണത്തിലെത്തി. മലപ്പുറം ജില്ലയില്‍ മതേതര വികസന മുന്നണി മൂന്നിടത്തു ഭരണം പിടിച്ചു. കാസര്‍കോട് ബിജെപി മാറിനിന്നതോടെ ജില്ലാ പഞ്ചായത്തു ഭരണം യുഡിഎഫിനു കിട്ടി.
തിരുവനന്തപുരം ജില്ലയില്‍ ജില്ലാ പഞ്ചായത്തിനു പുറമെ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടിടത്തും എല്‍ഡിഎഫ് അധികാരത്തിലെത്തി. പഞ്ചായത്തുകളില്‍ 51. യുഡിഎഫിന് 18. ബിജെപി ആദ്യമായി നാലിടത്ത് ഭരണം നേടി.
കൊല്ലത്തു ജില്ലാ പഞ്ചായത്തിനു പുറമെ എല്ലാ ബ്ലോക്കു പഞ്ചായത്തുകളും ഇടതുമുന്നണിക്കാണ്. പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 54, യുഡിഎഫ് 10.
ആലപ്പുഴയില്‍ ജില്ലാ പഞ്ചായത്തും ഒന്‍പതു ബ്ലോക്കും എല്‍ഡിഎഫ് പിടിച്ചു. യുഡിഎഫിന് മൂന്നു ബ്ലോക്കുകള്‍ മാത്രം. പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് 45. യുഡിഎഫിന് 24. ബിജെപി1.
പത്തനംതിട്ടയില്‍ അഞ്ചെണ്ണം യുഡിഎഫിനാണ്. എല്‍ഡിഎഫിന് മൂന്നെണ്ണം. പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 25. യുഡിഎഫ്19. ബിജെപി 2.
കോട്ടയം ജില്ലയില്‍ ജില്ലാ പഞ്ചായത്തിനു പുറമെ എട്ട് ബ്ലോക്കുകളും യുഡിഎഫ് സ്വന്തമാക്കി. എല്‍ഡിഎഫ് രണ്ടിടത്തു മാത്രം. പഞ്ചായത്തുകളിലും യുഡിഎഫ് 39. എല്‍ഡിഎഫ് 25.
ഇടുക്കി ജില്ലയില്‍ ജില്ലാ പഞ്ചായത്തിനു പുറമെ അഞ്ചു ബ്ലോക്കുകളും 28 പഞ്ചായത്തുകളും യുഡിഎഫ് നേടി. എല്‍ഡിഎഫിന് മൂന്നു ബ്ലോക്കും 23 പഞ്ചായത്തുകളും കിട്ടി.
എറണാകുളം ജില്ലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനു പുറമെ ഒന്‍പതു ബ്ലോക്കുകളും യുഡിഎഫ് നേടി. എല്‍ഡിഎഫ് അഞ്ചു ബ്ലോക്കുകളില്‍. പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 40. യുഡിഎഫ് 33.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃശൂരില്‍ 57 പഞ്ചായത്തുകളിലും എല്‍ഡിഎഫ് അധികാരത്തിലെത്തി. യുഡിഎഫിന് 18. ബിജെപി–1. ബ്ലോക്കുകളില്‍ എല്‍ഡിഎഫ് 13. യുഡിഎഫ് 3.
പാലക്കാട് ബ്ലോക്കുകളില്‍ 11 എണ്ണവും എല്‍ഡിഎഫ് നേടി. യുഡിഎഫിന് രണ്ടെണ്ണം മാത്രം. പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 68. യുഡിഎഫ് 17.
മലപ്പുറം ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 46, എല്‍ഡിഎഫ് 28 . ബ്ലോക്കുകളില്‍ യുഡിഎഫ് 11,എല്‍ഡിഎഫ് 2.
കോഴിക്കോട് ജില്ലയില്‍ ജില്ലാ പഞ്ചായത്തിനു പുറമെ എട്ടു ബ്ലോക്കുകളിലും മുന്നണി അധികാരത്തിലെത്തി. നാലിടത്താണ് യുഡിഎഫ് ഭരണം. ആകെ 70 പഞ്ചായത്തില്‍ എല്‍ഡിഎഫ് 41, യുഡിഎഫ് 21. ഒഞ്ചിയം പഞ്ചായത്തില്‍ ലീഗിന്റെ പിന്തുണയോടെ ആര്‍എംപി അധികാരം നിലനിര്‍ത്തി. യുഡിഎഫ് ജില്ലാ പഞ്ചായത്തും രണ്ടു ബ്ലോക്കും പിടിച്ചെങ്കിലും 21 പഞ്ചായത്തുകളില്‍ 16 എണ്ണം എല്‍ഡിഎഫിന്. യുഡിഎഫ് 5. ഒരു ബ്ലോക്കും ഇടതുമുന്നണിക്കാണ്.
കണ്ണൂര്‍ ജില്ലയില്‍ ജില്ലാ പഞ്ചായത്തിനു പുറമെ 11 ബ്ലോക്കുകളും എല്‍ഡിഎഫ് നേടി. പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 50, യുഡിഎഫ് 18.
കാസര്‍കോട്ട് എല്‍ഡിഎഫിനു നാലു ബ്ലോക്കുകള്‍, യുഡിഎഫിന് രണ്ടെണ്ണം. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ്–17, എല്‍ഡിഎഫ്– 15. ബിജെപി 4

Top