പി.സി തോമസ് – പി.ജെ ജോസഫ് ലയനം: കോൺഗ്രസ് ആർ.എസ്.എസ് സഖ്യത്തിലേയ്ക്ക്; പിണറായി സർക്കാരിനെ അട്ടിമറിയ്ക്കാൻ കോൺഗ്രസ് ബി.ജെ.പി രഹസ്യധാരണ

തിരുവനന്തപുരം: പി.സി തോമസും പി.ജെ ജോസഫും തമ്മിൽ ലയിക്കുന്നത് കോൺഗ്രസ് ആർ.എസ്.എസ് രഹസ്യധാരണയുടെ ഭാഗമെന്നു സൂചന. സംസ്ഥാനത്ത് പിണറായി സർക്കാർ അധികാരം നിലനിർത്തി, തുടർ ഭരണമുണ്ടാകുമെന്ന സൂചനയാണ് തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ ലഭിക്കുന്ന സൂചന. ലതികാ സുഭാഷിന്റെ തല മുണ്ഡനവും, വിമത നീക്കങ്ങളും അടക്കം എത്തിയതോടെ കോൺഗ്രസും യു.ഡി.എഫും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഇതിനിടെയാണ് ഇപ്പോൾ അപ്രതീക്ഷിതമായി പി.ജെ ജോസഫ് വിഭാഗം പി.സി തോമസ് വിഭാഗവുമായി ലയിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗത്തിനു സ്വന്തമായി ചിഹ്നമില്ലാതെ വന്നതോടെയാണ് ഏറ്റവും ഒടുവിൽ എൻ.ഡി.എ മുന്നണിയുടെ ഭാഗമായി നിന്ന പി.സി തോമസിനെ ഒപ്പം കൂട്ടി അട്ടിമറിയ്ക്ക് ഒരു ശ്രമം നടത്തിയത്. ഇത് യാഥാർത്ഥ്യമാകുകയും ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ, പി.സി തോമസും പി.ജെ ജോസഫും തമ്മിലുള്ള ലയനത്തെ എതിർക്കാനോ, മറുപടി പറയാനോ ഇതുവരെയായും കോൺഗ്രസോ ബി.ജെ.പിയോ തയ്യാറായിട്ടില്ല. തലേന്നു രാത്രി വരെ എൻ.ഡി.എ മുന്നണിയുടെ സ്ഥാനാർത്ഥി പട്ടികയിലുണ്ടായിരുന്ന പി.സി തോമസ് ഒറ്റ രാത്രികൊണ്ടാണ് മറുകണ്ടം ചാടിയെത്തിയത്. ഇതിനു പിന്നാലെയാണ് കോൺഗ്രസ് ആർ.എസ്.എസ് ധാരണയാണ് ഇപ്പോൾ പി.സി തോമസിന്റെ ലയനത്തിലൂടെ പുറത്ത് വരുന്നതെന്ന വാർത്തകൾ ലഭിക്കുന്നത്.

പി.സി തോമസിന് ആർ.എസ്.എസ് ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. കേരളത്തിൽ നിന്നുള്ള ബി.ജെ.പിയുടെ ആദ്യ കേന്ദ്രമന്ത്രി എന്ന നിലയിൽ അടക്കം ആർ.എസ്.എസ് നേതാക്കളുടെ അടുപ്പക്കാരൻ കൂടിയാണ് പി.സി തോമസ്. ഇത്തരത്തിൽ വലിയ ബന്ധങ്ങളാണ് ഇദ്ദേഹത്തിന് ഉള്ളത്. കോൺഗ്രസ് പാർട്ടിയുടെ ഭാഗമായി നേരത്തെ നിന്നിരുന്നതിനാൽ പി.സി തോമസിനും കോൺഗ്രസ് പാർട്ടിയുമായും നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിന് മധ്യവർത്തിയായി നിൽക്കുകയാണ് പി.സി തോമസ് ചെയ്യുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്.

Top