സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വേണുഗോപാൽ ഗ്രുപ്പ് പിടിമുറുക്കി!തിരുകിക്കയറ്റൽ അനുവദിക്കില്ല;വെല്ലുവിളിയുമായി എ, ഐ ഗ്രൂപ്പുകള്‍.

തിരുവനന്തപുരം: കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്‍പ്പെടെ ഹൈക്കമാന്‍ഡ് പിടിമുറുക്കി.കേരളത്തിലെ ഗ്രുപ്പ് മാനേജർമാർക്ക് വെല്ലുവിളി ഉയർന്നിരിക്കുകയാണ് ഹൈക്കമാന്റ് ഗ്രുപ്പിന്റെ നീക്കം .എന്നാൽ കടുത്ത വെല്ലുവിളിയുമായി എ .ഐ ഗ്രുപ്പുകൾ രംഗത്തുണ്ട് .എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് അതി ശക്തമായി രംഗത്തുണ്ട്. അധികാരം ലഭിച്ചാല്‍ അടുത്ത മുഖ്യമന്ത്രിയെ നിര്‍ണയിക്കുന്നത് എം.എല്‍.എമാരുടെ ഗ്രൂപ്പ് ബലാബലമാകും. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡിനു പൂര്‍ണമായി വഴങ്ങാന്‍ ഗ്രൂപ്പ് നേതൃത്വങ്ങള്‍ തയാറല്ല.

ഹൈക്കമാന്‍ഡ് നിയോഗിച്ച ഏജന്‍സികള്‍ സര്‍വേ നടത്തി സ്ഥാനാര്‍ഥികളെ കെട്ടിയിറക്കുന്നതു തിരിച്ചടിയാകുമെന്ന് ഇവരുടെ നിലപാട്.കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തു നേരത്തേ ഒരു ഗ്രൂപ്പ് നിലവിലുണ്ടെങ്കിലും അദ്ദേഹം സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായതോടെ കൂടുതല്‍ ശക്തമായി. ഒരു ഗ്രൂപ്പിലുമില്ലാത്ത നിഷ്പക്ഷരും പഴയ ഐ ഗ്രൂപ്പുകാരും വേണുഗോപാലിനൊപ്പമാണ്. മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണയ്ക്കുന്ന ഒരുവിഭാഗവുമുണ്ട്. ഇതെല്ലാം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഫലിക്കും. ദേശീയതലത്തില്‍ ദുര്‍ബലമായ െഹെക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ എത്രമാത്രം ഫലപ്രദമാകുമെന്നതും ചോദ്യചിഹ്‌നമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിജയസാധ്യതയുടെ പേരില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ അനുവദിക്കില്ലെന്ന വാശിയിലാണു ഗ്രൂപ്പുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്ന സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യില്ല.ഗ്രൂപ്പുകള്‍ കൈയടക്കിവച്ചിരിക്കുന്ന മത്സരിക്കുന്ന മണ്ഡലങ്ങള്‍ വിജയസാധ്യതയുടെ പേരില്‍ വിട്ടുകൊടുക്കില്ല.

അതേസമയം കൊല്‍ക്കത്ത, മുംബൈ, ബെംഗളുരു എന്നിവിടങ്ങളിലെ 3 ഏജന്‍സികളെയാണു സര്‍വേയ്ക്കായി ചുമതലപ്പെടുത്തിയിരുന്നത്. സംഘടനാ തലത്തിലും അല്ലാതെയുമായി സർവേ പൂർത്തിയാക്കി റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽതന്നെ ഏജൻസികൾ ഹൈക്കമാൻഡിനു കൈമാറിയെന്നാണു സൂചന. കേരളത്തിലെ മുതിർന്ന ചില നേതാക്കളോടു മാത്രമാണു സർവേയിലെ വിശദാംശങ്ങൾ പങ്കുവച്ചിട്ടുള്ളത്. അധികാരത്തിലേറാൻ കോൺഗ്രസ് ഒറ്റയ്ക്ക് 50 സീറ്റെങ്കിലും നേടണമെന്ന വിലയിരുത്തലിൽ, അതു മുന്നിൽക്കണ്ടാണു സാധ്യതാപട്ടിക തയാറാക്കിയത്.

90 മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ് നേരിട്ടു മത്സരിക്കുമെന്ന നിഗമനത്തിലാണ് 100 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാഥികളെ ഏജൻസികൾ കണ്ട‌െത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ പാർട്ടിയോട് അനുഭാവമുള്ളവരെയും പൊതുസമ്മതരായ പ്രമുഖരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അറിയുന്നു. എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ നൽകിയ സാധ്യതാ സ്ഥാനാർഥികളുടെ ജനകീയതയും സ്വാധീനവും സർവേയിൽ പരിശോധിക്കപ്പെട്ടു.

ഗ്രൂപ്പ്, വ്യക്തി താൽപര്യങ്ങള്‍ ഇക്കുറി ഇടം പിടിക്കില്ലെന്നു ഹൈക്കമാന്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തിൽ പല നേതാക്കളും സർവേ റിപ്പോർട്ടിനെ ആകാംക്ഷയോടെയാണു കാത്തിരിക്കുന്നത്. സർവേ റിപ്പോർട്ട് മാത്രമായിരിക്കില്ല സ്ഥാനാർഥി നിർണയത്തിൽ മുഖ്യ മാനദണ്ഡമെന്നു സംസ്ഥാന നേതൃത്വം സൂചിപ്പിക്കുന്നു.

യുവരക്തങ്ങളെയും വനിതകളെയും ഇറക്കി പരമാവധി വോട്ടുകൾ നേടുകയെന്നതാണു തന്ത്രം. സർക്കാരിനെതിരായ സമരങ്ങളും ആരോപണങ്ങളും പരമാവധി കൊഴുപ്പിച്ചു ഭരണവിരുദ്ധ തരംഗത്തിനും ലക്ഷ്യമിടുന്നു. കോൺഗ്രസ് നിർബന്ധമായും ജയിക്കേണ്ട 50 മണ്ഡലങ്ങൾ കണ്ടെത്തി അവയെ എ ക്ലാസ് സീറ്റുകളായി പരിഗണിക്കും. കടുത്ത മത്സരം കാഴ്ചവച്ചാൽ ജയിക്കാവുന്ന സീറ്റുകളെ ബി ക്ലാസിലും എതിർ കക്ഷികളുടെ കോട്ടകളെ സി ക്ലാസിലുമുൾപ്പെടുത്തും. 2016 ൽ പാർട്ടി ജയിച്ച 22 സീറ്റുകളും മികച്ച ജയസാധ്യതയുള്ള മറ്റു മണ്ഡലങ്ങളുമാണ് എ വിഭാഗത്തിൽ വരിക.

കഴിഞ്ഞ തവണ നേരിയ വോട്ടുകൾക്കു തോറ്റ മണ്ഡലങ്ങളും ഇതോടൊപ്പം ചേർക്കും. ഡിസിസികൾ, പാർലമെന്റംഗങ്ങൾ, സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി എന്നിവ മുന്നോട്ടു വയ്ക്കുന്ന പേരുകളും, 3 സർവേ റിപ്പോർട്ടുകളിലെ നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാവും ഹൈക്കമാൻഡിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സംസ്ഥാന ജാഥ അവസാനിക്കുന്നതോടെ സ്ഥാനാർഥി നിർണയത്തിലേക്കു കടക്കും. ഈ മാസം അവസാനത്തോടെ പട്ടികയ്ക്കു രൂപം നൽകുമെന്നു നേതാക്കൾ വ്യക്തമാക്കി.20 സീറ്റിനു മുകളിൽ നേടാൻ മുസ്‍ലിം ലീഗിനു സാധിക്കുമെന്നാണു ഹൈക്കമാൻഡിന്റെ കണക്കുകൂട്ടൽ.

Top