നികൃഷ്ട ജീവി പ്രയോഗം ചേരുന്നത് വെള്ളാപ്പള്ളിക്ക് തന്നെ: വിഎം സുധീരന്‍

തിരുവനന്തപുരം: നികൃഷ്ട ജീവി പ്രയോഗം ചേരുന്നത് വെള്ളാപ്പള്ളി നടേശനാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. തനിക്ക് ചേര്‍ന്ന പട്ടം മറ്റുള്ളവര്‍ക്ക് ചാര്‍ത്തി നല്‍കരുതെന്നും സുധീരന്‍ തുറന്നടിച്ചു. ഗുരുധര്‍മം വിട്ട് അധര്‍മം പ്രചരിപ്പിക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ നികൃഷ്ടമാണ്. രാഷ്ട്രീയ മോഹങ്ങള്‍ക്ക് പരിധിയുണ്ടെന്നും സുധീരന്‍ പറഞ്ഞു. സുധീരന്‍ സ്വന്തം പാര്‍ട്ടിക്കു പോലും വേണ്ടാത്ത നികൃഷ്ട ജീവിയാണെന്ന് വെള്ളാപ്പള്ളി സുധീരനെ വിമര്‍ശിച്ചിരുന്നു. ബി.ജെ.പിയുടെ വര്‍ഗീയ അജന്‍ഡ നടപ്പിലാക്കാനാണ് എസ്.എന്‍.ഡി.പി ശ്രമിക്കുന്നത്. ഗുരുധര്‍മം വിട്ട് അധര്‍മം പ്രചരിപ്പിക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് പരിധിയുണ്ടെന്നും സുധീരന്‍ പറഞ്ഞു.

അടിമാലിയില്‍ നടന്ന എസ്എന്‍ഡിപി ജില്ലാ നേതൃത്വ സംഗമത്തിലായിരുന്നു സുധീരനെതിരെ വെള്ളാപ്പള്ളിയുടെ നികൃഷ്ടജീവി പ്രയോഗം. കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ഒരു നേതാവിന് പോലും താല്‍പര്യമില്ലാത്ത സുധീരന്‍ നികൃഷ്ടജീവിയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.

Top