സത്യപ്രതിജ്ഞാ ചടങ്ങിന് മോദിക്ക് നിതീഷ്കുമാറിന്‍റെ ക്ഷണം.ചടങ്ങില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കും

ന്യൂഡല്‍ഹി: പട്ന: ബിഹാറിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പട്ന ഗാന്ധി മൈതാനിയിലാണ് ചടങ്ങ്. പ്രധാനമന്ത്രിയെ ഫോണിലാണ് ക്ഷണിച്ചത്. ക്ഷണിച്ചത് രാഷ്ട്രീയ മര്യാദയാണെന്നും പങ്കെടുക്കണമോ വേണ്ടയോ എന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും ബിഹാര്‍ ജെ.ഡി.യു പ്രസിഡന്‍റ് ബസിസ്​ത നാരായണ്‍ പറഞ്ഞു

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സാക്ഷ്യം വഹിക്കും. ബി.ജെ.പി ഇതര സംസ്ഥാന മുഖ്യമന്ത്രിമാരെയെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഐക്യജനതാദള്‍ നേതാവ് നിതീഷ് കുമാര്‍ ക്ഷണിച്ചിട്ടുണ്ട്. ബി.ജെ.പി വിരുദ്ധ ചേരിയെ ചടങ്ങില്‍ ഒന്നിച്ചണിനിരത്തുകയാണ് നിതീഷിന്രെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.അതേസമയം,​ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചെങ്കിലും ആസിയാന്‍ സമ്മേളനത്തിനായി മലേഷ്യയിലേക്ക് പോകുന്നതിനാല്‍ എത്താനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. പകരം, കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്രറി കാര്യ മന്ത്രി വെങ്കയ്യ നായിഡു ചടങ്ങില്‍ സംബന്ധിക്കും.വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച രാവിലെ പാട്നയിലേക്ക് പോകും. നിതീഷ് കുമാര്‍ ഫോണില്‍ നേരിട്ട് ക്ഷണിച്ചതനുസരിച്ചാണ് ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നത്.മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ പ്രധാനമന്ത്രിക്ക് ചടങ്ങിന് എത്താനാവില്ലെന്ന് ബിഹാര്‍ ബി.ജെ.പി വൈസ്​പ്രസിഡന്‍റ് സഞ്ജയ് മയൂഖ് പറഞ്ഞു. കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധാനംചെയ്ത് മന്ത്രിമാരായ വെങ്കയ്യ നായിഡുവും രാജീവ് പ്രതാപ് റൂഡിയും പങ്കെടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ് തുടങ്ങിയ പ്രമുഖരെയും നിതീഷ്കുമാര്‍ ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്​ വൈസ്​ പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ബിഹാര്‍ കോണ്‍ഗ്രസ്​ പ്രസിഡന്‍റ് അശോക് ചൗധരി അറിയിച്ചു.

Top