തരൂരിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസില്‍ അടിയൊഴുക്ക്; ബിജെപിക്ക് വോട്ടുമറിക്കാന്‍ നേതാക്കളും

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാണ് തിരുവനന്തപുരം. ബിജെപിയ്ക്ക് ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലം എന്ന നിലയില്‍ കടുത്ത മത്സരമാണ് ഇക്കുറി തലസ്ഥാനത്ത് നടക്കുക. മൂന്നാം തവണ അങ്കത്തിനിറങ്ങുന്ന ശശി തരൂരിന് അനുകൂലമല്ല നിലവിലം അവസ്ഥ എന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്.

ശശി തരൂരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമില്ലെന്നും ആക്ഷേപം. പ്രചാരണത്തില്‍ നിന്ന് ചിലര്‍ ഒളിച്ചോടുകയാണെന്നും അവര്‍ക്കെതിരെ പരാതി നല്‍കുമെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീശ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ചിലയിടങ്ങളില്‍ അട്ടിമറി സാധ്യതകള്‍ നടക്കുന്നതായി ബോധ്യപ്പെട്ടതോടെ കര്‍ശനനടപടികളുമായി മുതിര്‍ന്ന നേതാക്കളും രംഗത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലമായിട്ടും ശശി തരൂരിന്റ പ്രചാരണത്തിന് ആളില്ലെന്ന ആക്ഷേപം ശക്തമാണ്. നിയമസഭ ഇലക്ഷനില്‍ നേമം മണ്ഡലത്തില്‍ ബിജെപി ജയിക്കാന്‍ കാരണായ അടിയോഴുക്ക് കോണ്‍ഗ്രസില്‍ ഇത്തവണയും ഉണ്ടാകുന്നുണ്ട്. സമാനമായ അട്ടിമറി ലക്ഷ്യമിട്ട് ഇത്തവണയും ചില നേതാക്കളുടെ ഭാഗത്ത് നിന്ന് നീക്കങ്ങളുണ്ടായി.

മണ്ഡലത്തിന്റെ കിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തനത്തിന് ആളില്ലാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ തവണ തരൂരിനെ വിജയപ്പിച്ച പ്രശാന മണ്ഡലങ്ങളായ കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിവിടങ്ങളില്‍ ഇത്തവണ തരൂരിന് ഗണ്യമായ നിലയില്‍ വോട്ട് കുറയും. നാടാര്‍ വോട്ടുകള്‍ കൂടുതലുള്ള മണ്ഡലത്തില്‍ ചില സമുദായ നേതാക്കള്‍ ബിജെപിക്ക് അനുകൂലമായ തീരുമാനമാണ് എടുത്തിരിക്കുന്നത്.

Top