യു.ഡി.എഫിന്‌ കനത്ത തിരിച്ചടി; എല്‍.ഡി.എഫിന്‌ മുന്നേറ്റം;തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പിക്ക് ഉജ്വല മുന്നേറ്റം

തിരുവനന്തപുരം :വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ്‌ കനത്ത തിരിച്ചടി നേരിടുന്നതായുള്ള ഫലസൂചനകളാണ്‌ പുറത്തു വരുന്നത്‌. എല്‍.ഡി.എഫ്‌ ശക്‌തമായ മുന്നേറ്റമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. സംസ്‌ഥാനത്ത്‌ ബിജെപിയ്‌ക്ക് നില മെച്ചപ്പെടുത്താനായി എന്നതാണ്‌ ഏറ്റവും ശ്രദ്ദേയമായിരിക്കുന്നത്‌.തലസ്ഥാന നഗരിയിലെ തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു ബി.ജെ.പിയുടെ ഉജ്വല മുന്നേറ്റം. ഇവിടെ ഭരണം പിടിക്കുമോ എന്ന പ്രതീതി പോലുമുണ്ടാക്കി ബി.ജെ.പി 33 സീറ്റുകള്‍ നേടി. ഇവിടെ എല്‍ഡിഎഫ് 35 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസ് 20 സീറ്റ് നേടി. എല്‍ഡിഎഫ് പ്രമുഖരെയും ബി.ജെ.പി വീഴ്ത്തി. – ശീ മൊരെ
സംസ്‌ഥാനത്തെ ആറ്‌ കോര്‍പറേഷനുകളില്‍ അഞ്ചിടത്തും എല്‍.ഡി.എഫാണ്‌ മുന്നേറുന്നത്‌. നിലവില്‍ കൊച്ചി കോര്‍പറേഷനില്‍ മാത്രമാണ്‌ യു.ഡി.എഫിന്‌ മുന്നേറ്റം സാധ്യമായിട്ടുള്ളത്‌.

മുന്‍സിപ്പാലിറ്റിയില്‍ യു.ഡി.എഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം നിലകൊള്ളുകയാണ്‌.ജില്ലാ പഞ്ചായത്തുകളില്‍ എട്ടിടത്ത്‌ എല്‍.ഡി.എഫ്‌ മുന്നേറ്റം തുടരുകയാണ്‌. ആറിടത്ത്‌ മാത്രമാണ്‌ യു.ഡി.എഫ്‌ ലീഡ്‌ ചെയ്യുന്നത്‌.ബ്ലോക്ക്‌ പഞ്ചായത്തിലും എല്‍.ഡി.എഫ്‌ കുതിച്ചുകയറ്റമാണ്‌ പുറത്തു വന്നുകൊണ്ടിരിക്കുന്നത്‌. 89 ഇടങ്ങളില്‍ എല്‍.ഡി.എഫ്‌ മുന്നേറുമ്പോള്‍ 55 ഇടങ്ങളില്‍ മാത്രമാണ്‌ യു.ഡി.എഫിന്‌ ലീഡ്‌ ചെയ്യാനാകുന്നത്‌.ഗ്രാമപഞ്ചായത്തുകളുടെ ലീഡ്‌ നില പരിശോധിച്ചാലും എല്‍.ഡി.എഫ്‌ തന്നെയാണ്‌ ലീഡ്‌ ചെയ്യുന്നത്‌. 389 ഇടത്ത്‌ എല്‍.ഡി.എഫും 292 ഇടങ്ങളില്‍ യു.ഡി.എഫും 29 ഇടങ്ങളില്‍ ബിജെപിയും മുന്നിട്ടു നില്‍ക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌.
വോട്ടെണ്ണല്‍ രണ്ടാം മണിക്കൂറിലേയ്‌ക്ക് കടക്കുമ്പോള്‍ യു.ഡി.എഫിന്റെ ശക്‌തികേന്ദ്രങ്ങളെല്ലാം തകര്‍ന്നടിയുന്ന കാഴ്‌ചയാണ്‌ പുറത്തു വന്നുകൊണ്ടിരിക്കുന്നത്‌. ഗ്രാമ-ബ്ലോക്ക്‌-ജില്ലാ പഞ്ചായത്തുകളില്‍ എല്ലാം തന്നെ ഇടതിന്‌ വ്യക്‌തമായ മുന്‍തൂക്കം നേടാനായിട്ടുണ്ട്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top