അയോധ്യയും രാമക്ഷേത്രവുംവീണ്ടും എത്തിച്ച് വര്‍ഗീയത ആളിക്കത്തിക്കാന്‍ ബിജെപി ഒരുങ്ങുന്നു;ഇത്തവണ ചുമതല സുബ്രഹ്മണ്യം സ്വാമിക്ക്.

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി. അയോധ്യയില്‍ രാമക്ഷേത്രം ‘പുനര്‍നിര്‍മ്മി’ക്കുന്നതിനായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. അയോധ്യയിലെ തര്‍ക്ക പ്രദേശത്താണ് ശ്രീരാമന്റെ ജനനമെന്ന അലഹബാദ് ഹൈക്കോടതി വിധിയും ഇതിനെതിരേ സമര്‍പ്പിച്ചിരിക്കുന്ന അപ്പീലുകളും സുപ്രീം കോടതി ഇതിനൊപ്പം പരിഗണിക്കും.

2010ലായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധി. അയോധ്യയിലെ തര്‍ക്ക സ്ഥലത്ത് ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്ക് അവകാശമുണ്ടെന്നും കോടതി വിധിച്ചിരുന്നു. എന്നാല്‍ വിധി വന്നതിനു തൊട്ടുപിന്നാലെ സുപ്രീം കോടതി ഇത് സ്റ്റേ ചെയ്തു. ഇതിനെതിരേയാണ് സുബ്രഹ്മണ്യന്‍ സ്വാമി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബ്‌റി മസ്ജിദ് പൊളിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top