ശശിതരൂര്‍ ആര്‍എസ്എസ് ബന്ധം ഉറപ്പിക്കുന്നു ?ആര്‍എസ്എസിന്റെ കുട്ടികളുടെ സംഘടനയായ ബാലഗോകുലത്തിന് സ്വന്തം വീട്ടില്‍ വേദിയൊരുക്കി ശശിതരൂര്‍

ന്യുഡല്‍ഹി:ബിജെപിയുമായി ശശി തരൂര്‍ അടുക്കുന്നു എന്ന പരാതി പണ്ടെ ഉയര്‍ന്രുന്നതാണ്.എന്നാല്‍ ഇപ്പോള്‍ ആര്‍എസ്എസിന്റെ കുട്ടികളുടെ സംഘടനയായ ബാലഗോകുലത്തിന് സ്വന്തം വീട്ടില്‍ വേദിയൊരുക്കി ശശിതരൂര്‍ വീണ്ടും വിവാദത്തിലേക്ക് .ആര്‍എസ്എസിന്റെ കുട്ടികളുടെ സംഘടനയായ ബാലഗോകുലത്തെ പ്രകീര്‍ത്തിച്ച് ശശിതരൂര്‍ എംപി രംഗത്തുവന്നത് ഒരുപാട് കോണ്‍ഗ്രസുകാരെ അതിശയിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ തന്റെ ഔദ്യോഗിക വസതിയില്‍ ബാലഗോകുലം ഒരുക്കിയാണ് ശശിതരൂര്‍ അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ആധുനിക ലോകത്തില്‍ സാംസ്‌ക്കാരിക വിദ്യാഭ്യാസം നല്‍കുന്ന ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പരിപാടയില്‍ പ്രസംഗമദ്ധ്യേ അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ബാലഗോകുലത്തിന് വേണ്ടിയാണ് തരൂരിന്റെ വീട്ടില്‍ പ്രതിവാര യോഗമൊരുക്കിയത്. ബാലഗോകുലം വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ മികച്ചതാണെന്നും ശശിതരൂര്‍ പ്രസംഗമദ്ധ്യേ സൂചിപ്പിച്ചു. ബാലഗോകുലത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ തുടര്‍ന്ന് നടന്ന ചോദ്യോത്തര പരിപാടിയിലും തരൂര്‍ പങ്കെടുത്തു. ബാലഗോകുലത്തിന്റെ പ്രതിവാര ക്ലാസുകളും ചടങ്ങിനോടനുബന്ധിച്ചുണ്ടായിരുന്നു. ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ സുരേഷ്, ദക്ഷിണ മേഖലാ രക്ഷാധികാരി എന്‍.പി ഹരിസുതന്‍ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

Top