ഐഎന്‍ടിയുസി നേതാവ് ബിജെപിയില്‍..!! തരൂരിനെ തോല്‍പ്പിക്കാന്‍ ശ്രമമെന്ന് ആക്ഷേപം

തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശശരി തൂരിന്റെ പരാജയം ഏതാണ്ട് ഉറപ്പായ മട്ടിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രാചരണത്തിന് നേതാക്കളോ പ്രവര്‍ത്തകരോ കൂടെയില്ലാത്ത അവസ്ഥയില്‍ നിന്നും അവര്‍ ബിജെപിയിലേയ്ക്ക് ചേക്കേറുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.

ഐ.എന്‍.ടി.യു.സി നേതാവാണ് കോണ്‍ഗ്രസ് പാളയം ഉപേക്ഷിച്ച് ബിജെപിയില്‍ ചേക്കേറിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയായ കല്ലിയൂര്‍ മുരളിയാണ് കോണ്‍ഗ്രസ് വിട്ടത്. സ്വന്തം വീടിന്റെ മതിലില്‍ തരൂരിന്റെ പ്രചരണത്തിനായി വരച്ചു ചേര്‍ത്ത കൈപ്പത്തി ചിഹ്നം മായ്ച്ച് താമര വരച്ചു ചേര്‍ത്താണ് കല്ലിയൂര്‍ മുരളി ബി.ജെ.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. . ഇനി കോണ്‍ഗ്രസില്‍ നിന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണത്തിലെ മെല്ലപ്പോക്കിന് കാരണം വി.എസ് ശിവകുമാര്‍ എം.എല്‍.എ ആണെന്ന് ആരോപിച്ചാണ് ശശിയുടെ രാജി. എന്നാല്‍, എന്നാല്‍ ഡിസിസി പുനഃസംഘടനയില്‍ സ്ഥാനം കിട്ടാത്തതുകൊണ്ടുള്ള പ്രതിഷേധമാണ് കല്ലിയൂര്‍ മുരളിയുടെ പാര്‍ട്ടി മാറ്റത്തിന് പിന്നിലെ കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. മുരളിയുടെ പാര്‍ട്ടിമാറ്റത്തിന് തരൂരിന്റെ പ്രചാരണവുമായി ബന്ധമില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

അതേസമയം, പ്രചരണത്തിലെ മെല്ലേപ്പോക്കിന് പിന്നില്‍ വി.എസ് ശിവകുമാര്‍ എംഎല്‍എയാണെന്ന മട്ടില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ അദ്ദേഹം ഡി.ജി.പിയ്ക്ക് പരാതി നല്‍കി.

തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങല്‍ വ്യാജമാണെന്നും വ്യക്തിഹത്യക്കെതിരെ പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നും തനിക്കെതിരായ പ്രചാരണം ബി.ജെ.പിയെ സഹായിക്കാനാണെന്നും ശിവകുമാര്‍ പറഞ്ഞു.

Top