തിരുവനന്തപുരം ശ്രീശാന്തിന്റെ കൂടെയോ? ബിജെപി 30മുതല്‍ 40വരെ സീറ്റുകള്‍ നേടുമെന്ന് ശ്രീശാന്ത്

sreesanth

തിരുവനന്തപുരം: വോട്ടെണ്ണല്‍ ആരംഭിച്ചിരിക്കെ ശുഭപ്രതീക്ഷയോടെ ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ശ്രീശാന്ത്. തിരുവനന്തപുരം മണ്ഡലം ശ്രീശാന്ത് സ്വന്തമാക്കുമോ? ഇതറിയാന്‍ കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്നാണ് ശ്രീ പറയുന്നത്.

ബിജെപി 30 മുതല്‍ 40 വരെ സീറ്റുകള്‍ നേടി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ശ്രീശാന്ത് പ്രതീക്ഷ പ്രകടിപ്പിച്ചത്.

പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ പിന്നോട്ടു പോയെങ്കിലും ചിട്ടയായ പ്രവര്‍ത്തനത്തിലുടെ ശ്രീയും ശക്തമായ പ്രവര്‍ത്തനത്തിലുടെ ഇരുസ്ഥാനാര്‍ത്ഥികളുടെ ഒപ്പത്തിനൊപ്പമാണ്. തിരുവനന്തപുരത്തെ ജനം തനിക്കൊപ്പം നില്‍ക്കുമെന്ന് പറഞ്ഞു.

Top