പ്രതീക്ഷിക്കാത്ത തിരിച്ചടി; സുധീരന്റെ പ്രസ്താവനയാണ് തന്റെ തോല്‍വിക്ക് കാരണമെന്ന് കെ ബാബു

k-babu-and-sudheeran

കൊച്ചി: പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ബാബുവിന് കിട്ടിയത്. 4372 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജ് കെ ബാബുവിനെ തോല്‍പ്പിച്ച് വിജയിച്ചത്. തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കാതിരുന്നതിനു കാരണം കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണെന്നും ബാബു പരാമര്‍ശിക്കുകയുണ്ടായി.

പാര്‍ട്ടിവിരുദ്ധനെന്ന വിഎം സുധീരന്റെ പ്രസ്താവനയാണ് മണ്ഡലത്തിലെ പരാജയത്തിന് കാരണമെന്ന് ബാബു ആരോപിക്കുന്നു. ബാബുവിന്റെ പരാജയം യുഡിഎഫിന് വലിയ നിരാശയായി.

തൃപ്പൂണിത്തുറ സീറ്റില്‍ എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിന്റെ പേര് ജില്ലാ സെക്രട്ടേറിയറ്റ് ശക്തമായി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പാര്‍ട്ടി ഇത് തള്ളിയിരുന്നു. പിന്നീട് നിരവധി പേരുകള്‍ ചര്‍ച്ച ചെയ്താണ് അഞ്ച് തവണ തൃപ്പൂണിത്തുറയില്‍ നിന്ന് ജയിച്ചു കയറിയ ബാബുവിനെ നേരിടാന്‍ യുവനേതാവിനെ തന്നെ രംഗത്തിറക്കാന്‍ സിപിആഎം തീരുമാനിച്ചത്.

Top