സിനിമാക്കാരാണെന്ന് കരുതി വോട്ട് ചെയ്യരുത്; നല്ല ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ ചിലപ്പോള്‍ അവര്‍ക്ക് കഴിയില്ലെന്ന് സന്തോഷ് പണ്ഡിറ്റ്

santhosh-pandit-photos

ഇത്തവണത്തെ തെരഞ്ഞെടുപ്പിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളതു കൂടി നിങ്ങള്‍ കേള്‍ക്കണം. ഇത്തവണ ചലച്ചിത്ര താരങ്ങള്‍ കൂടുതല്‍ ഉള്ള തെരഞ്ഞെടുപ്പാണല്ലോ? ആര്‍ക്ക് സന്തോഷ് വോട്ട് ചെയ്യും? സന്തോഷ് പണ്ഡിറ്റിന്റെ മറുപടിയിങ്ങനെ. താരങ്ങള്‍ മത്സരിക്കാനിറങ്ങിയതിനെ കൊണ്ട് കാര്യമൊന്നുമില്ല. മോഹന്‍ലാലിനെ പോലുള്ള വലിയ താരങ്ങള്‍ മത്സരിച്ചിട്ടേ കാര്യമുള്ളൂ. അല്ലെങ്കില്‍ ഗ്ലാമര്‍ വേണം.

സിനിമാക്കാചര്‍ മത്സരിക്കുന്നതുകൊണ്ട് കുഴപ്പമില്ല. വലിയ താരമാണെങ്കിലേ വോട്ട് കൂടുതല്‍ കിട്ടൂവെന്നാണ് സന്തോഷ് പറയുന്നത്. അത്രയും വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ തഴഞ്ഞാണല്ലോ ഇവര്‍ക്ക് അവസരം കൊടുക്കുന്നത്. അപ്പോള്‍ വലിയ താരങ്ങളെ നിര്‍ത്തുന്നതാണല്ലോ നല്ലതെന്നാണ് സന്തോഷിന്റെ അഭിപ്രായം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏലത്തൂര്‍ മണ്ഡലത്തിലാണ് പണ്ഡിറ്റിന് വോട്ടുള്ളത്. തനിക്ക് രാഷ്ട്രീയമൊക്കെയുണ്ട്. പക്ഷേ എല്ലാ പാര്‍ട്ടിയില്‍ നിന്നുമുള്ള സുഹൃത്തുക്കളുള്ളതിനാല്‍ എല്ലാം തുറന്നു പറഞ്ഞ് അവരെ വിഷമിപ്പിക്കുവാന്‍ വയ്യ. അതുകൊണ്ട് പറയുന്നില്ല. പ്രചരണത്തിനൊക്കെ പാര്‍ട്ടിക്കാര്‍ വിളിച്ചിരുന്നു. പോകാതിരുന്നതും ഇക്കാരണം കൊണ്ടാണെന്ന് സന്തോഷ് പണ്ഡിറ്റ്.

സിനിമാക്കാരുടെ സംഘടനയായ അമ്മയിലൊന്നും അംഗമല്ല. അതുകൊണ്ട് മോഹന്‍ലാല്‍ ഗണേഷിനായി പ്രചരണത്തിന് പോയതില്‍ പ്രതിഷേധിച്ച് സലിം കുമാര്‍ അമ്മയില്‍ നിന്ന് രാജിവച്ച സംഭവത്തില്‍ പഠനം നടത്താതെ ഒന്നും പറയാനില്ല. നിലവില്‍ തനിക്ക് രാഷ്ട്രീയത്തിലേക്കിറങ്ങേണ്ട കാര്യമില്ല. ഭാവിയില്‍ എന്താകുമെന്ന് അറിയില്ല. ഇപ്പോള്‍ സജീവമായൊരാളാണ് ഞാന്‍. സിനിമയില്‍ ഇനി നിന്നിട്ട കാര്യമില്ലാത്തൊരാളാണെങ്കില്‍ പെന്‍ഷനും ശമ്പളവുമൊക്കെയുള്ള എംഎല്‍എ ആകാന്‍ പോകുന്നത് നല്ല കാര്യമാണ്. എനിക്കിപ്പോള്‍ അതിന്റെ കാര്യമില്ല. അതുകൊണ്ടു തന്നെ ആ വഴിയിലേക്ക് ഇപ്പോള്‍ താനില്ല. സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

സിനിമാക്കാര്‍ക്ക് കാര്യമായ രാഷ്ട്രീയമൊന്നും അറിയില്ലെന്ന് കരുതിയിരുന്നപ്പോഴാണല്ലോ ഇന്നസെന്റ് എം പിയായി ജയിക്കുന്നത്. അതോടെ സിനിമാക്കാരിലേക്കും രാഷ്ട്രീയമെത്തി. സിനിമാക്കാരെ മത്സരിപ്പിക്കുന്നത് അവര്‍ക്ക് നേതൃത്വ ഗുണമുണ്ടെന്നു കൂടി തോന്നിയിട്ടാകാം. ജനങ്ങളോടെനിക്കൊന്നേ പറയുവാനുള്ളൂ…സിനിമാക്കാരനാണെന്ന് കരുതി വോട്ടു ചെയ്യല്ലേ. അദ്ദേഹത്തിന് നിങ്ങളുടെ മണ്ഡലത്തിലെ ആവശ്യങ്ങള്‍ കൃത്യമായി നിയമസഭയില്‍ അവതരിപ്പിക്കുവാനും നല്ല ഭരണം മുന്നോട്ടു കൊണ്ടുപോകാനും കഴിവുണ്ടെന്ന് ഉറപ്പുണ്ടെങ്കിലേ വോട്ടു ചെയ്യാവൂ. അല്ലെങ്കില്‍ അഞ്ച് വര്‍ഷം ദുരിതമാകും. പണ്ഡിറ്റ് ഒരു മുന്നറിയിപ്പു പോലെ പറഞ്ഞു നിര്‍ത്തി.

കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് പണ്ഡിറ്റ് മലയാള സിനിമയിലേക്കെത്തുന്നത്. കാമറയൊഴികെ ചിത്രത്തിലെ ബാക്കിയെല്ലാ റോളുകളും സന്തോഷ് തന്നെ ചെയ്തു. ചിത്രം വലിയ വിമര്‍ശനം ഏറ്റുവാങ്ങിയെങ്കിലും യുട്യൂബ് റിലീസില്‍ വന്‍ ശ്രദ്ധ നേടി. നീലിമ നല്ല കുട്ടിയാണ് ചിരഞ്ജീവി ഐപിഎസ് എന്നതാണ് പണ്ഡിറ്റിന്റെ പുതിയ ചിത്രം.

Top