നടന്‍ ശ്രീജിത് രവി ഒരുലക്ഷം രൂപ നല്‍കണം; ഉപാധികളോടെ ജാമ്യം

Sreejith Ravi

പാലക്കാട്: നടന്‍ ശ്രീജിത് രവിക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍, ശ്രീജിത് രവി പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. കൂടാതെ രണ്ട് പേരുടെ ആള്‍ ജാമ്യവും ഒരുലക്ഷം രൂപ കെട്ടിവക്കാനും ഉത്തരവിലുണ്ട്.

അഡീഷണല്‍ ജില്ലാ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇരുഭാഗത്തെയും വാദം കേട്ട ശേഷം അഡീഷണല്‍ ജില്ലാ ജഡ്ജി (ഒന്ന്) കെ.പി. ഇന്ദിര ശ്രീജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സമീപം കാര്‍ നിര്‍ത്തി നഗ്നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളുടെ ചിത്രം എടുക്കുകയും ചെയ്തെന്ന പരാതിയില്‍ ശ്രീജിത്തിനെ ഇന്നലെയാണ് തൃശൂരിലെ വസതിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ എല്ലാ വ്യാഴായ്ച്ചയും ഹാജരാവാനും കോടതി ഉത്തരവിട്ടു.

Top