വിക്രമിന്റെ മകളുടെ വരനെ കണ്ടോ? വിവാഹനിശ്ചയ ഫോട്ടോസ് കാണൂ

akshitha

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമിന് ഇത്ര വലിയ മകളുണ്ടോ എന്ന് പലര്‍ക്കുമറിയില്ല. പ്രായം കൂടുതോറും ചെറുപ്പം തോന്നുന്ന താരമാണല്ലോ വിക്രം. താരത്തിന്റെ മകള്‍ക്ക് വിവാഹപ്രായമായി എന്നുള്ളതാണ് സത്യം. മകള്‍ അക്ഷിതയുടെ വിവാഹനിശ്ചയവും കഴിഞ്ഞു. മകളുടെ പ്രണയം വിക്രം അംഗീകരിക്കുകയായിരുന്നു.

കാവിന്‍ കെയര്‍ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയായ കെ രംഗരാജന്റെയും കലൈഞ്ജര്‍ കരുണാനിധിയുടെ ചെറുമകള്‍ തേന്മൊഴിയുടെയും മകന്‍ മനു രഞ്ജിത് ആണ് വരന്‍.

vikram-daughter

ചെന്നൈയിലെ ഒരു പ്രമുഖ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സംവിധായകന്‍ ശങ്കര്‍ ചടങ്ങിനെത്തിയിരുന്നു. വിവാഹം അടുത്ത വര്‍ഷം നടത്താനാണ് തീരുമാനം. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ചെന്നൈയിലെ പ്രശസ്തമായ സി കെ ബേക്കറി ഉടമയാണ് മനു. കരുണാനിധിയുടെ മൂത്ത മകന്‍ മുത്തുവിന്റെ മകളാണ് വരന്റെ അമ്മ തേന്മൊഴി.

shankar

Top