ഇങ്ങനെയുണ്ടോ ആരാധകര്‍! കബാലി ചിത്രത്തിനും രജനിക്കും കണ്ണ് തട്ടാതിരിക്കാന്‍ മൃഗബലി

KABALI

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭ്രാന്തന്മാരെപോലെയാണ് ചില ആരാധക സ്‌നേഹം. ഇങ്ങനെയുണ്ടാകുമോ ആരാധകര്‍ എന്ന തോന്നിപോകും. കബാലി എന്ന ചിത്രത്തിന്റെ പ്രെമോഷന്‍ തന്നെ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത അത്രയായിരുന്നു. പാലഭിഷേകം നടത്തിയും പൂജകള്‍ നടത്തിയുമാണ് ഇത്തവണയും രജനി പടത്തെ ആരാധകര്‍ വരവേറ്റത്.

പാ രഞ്ജിത് സംവിധാനം ചെയ്ത കബാലി റിലീസ് ചെയ്ത് ആഴ്ച്ചകള്‍ക്കുള്ളില്‍ കോടിക്കണക്കിന് രൂപ വാരിക്കൂട്ടി വന്‍വിജയമായി മാറി. ചിത്രത്തിന്റെ റിലീസ് ദിനങ്ങത്തിലും പിന്നീട് ഇങ്ങോട്ടും രജനി ഫാന്‍സ് വ്യത്യസ്ഥ തരത്തിലാണ് ചിത്രം ആഘോഷമാക്കിയത്. ചിത്രത്തിന്റെ വിജയത്തിനായി പൂജകളും മറ്റും നടത്തിയതും വാര്‍ത്തയായിരുന്നു. എന്നാല്‍ ചിത്രത്തിനും രജനിക്കും കണ്ണേറു തട്ടുമെന്ന് പറഞ്ഞ് മൃഗബലി കഴിച്ചാണ് രജനി ആരാധകര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കബാലിയുടെ ബ്രഹ്മാണ്ഡവിജയത്തിനും തലൈവരുടെ ആരോഗ്യത്തിനും വേണ്ടി തെന്നൂര്‍ കാളീ ക്ഷേത്രത്തില്‍ നിരവധി ആടുകളെയാണ് മൃഗബലി നടത്തിയത്. രജനീകാന്തിന്റെ ഫ്ളെക്സിനു മുമ്പില്‍വെച്ചായിരുന്നു മൃഗബലി. സംഭവത്തിനെതിരെ മൃഗസ്നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്. കബാലി ചിത്രത്തിന്റെ വിജയത്തില്‍ ചിലര്‍ അസൂയപ്പെട്ടിരിക്കുകയാണെന്നും കണ്ണേറ് തട്ടാതിരിക്കാനാണ് ബലി നടത്തിയതെന്നുമാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്.

Top