രാജ്യത്തെ സേവിക്കാന്‍ എന്നും മോദിയുണ്ടാകില്ലെന്ന് സുരേഷ്‌ഗോപി; ചെറുപ്പക്കാര്‍ മുന്നോട്ടുവരണം

ar633Suresh-Gopi

കൊച്ചി: സുരേഷ് ഗോപിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരേഷ്‌ഗോപി പാരയാകുമോ? കൂടുതല്‍ ചെറുപ്പക്കാര്‍ മുന്നോട്ട് വരണമെന്നാണ് സുരേഷ്‌ഗോപി പറയുന്നത്. എല്ലാക്കാലത്തും രാജ്യത്തെ സേവിക്കാന്‍ ഉണ്ടാകില്ലെന്നും രാജ്യസഭാംഗവുമായ സുരേഷ് ഗോപി പറയുന്നു.

തലമുതിര്‍ന്ന ആള്‍ക്കാര്‍ മാത്രം നില്‍ക്കുമ്പോള്‍ നിറവും ഗന്ധവും പോരെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി നടത്തിയ തലമുറ മാറ്റം എന്ന പ്രയോഗത്തെ പിന്തുടര്‍ന്നാണ് സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനവും. നേതൃത്വത്തില്‍ തലമുറകള്‍ മാറിവരണമെന്ന് എ.കെ ആന്റണി അഭിപ്രായപ്പെട്ടത് കോണ്‍ഗ്രസിന് മാത്രം ബാധകമായിട്ടുളള കാര്യമല്ല. കാലഘട്ടത്തിന്റെ വളര്‍ച്ച സ്വാംശീകരിച്ച് പുതുതലമുറയുടെ നിര്‍മാണം ഉറപ്പാക്കാന്‍ സംഘടനാശക്തി പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Top