വിവാദങ്ങളില്‍ മോഹന്‍ലാലിനെ വലിച്ചിഴക്കരുത്; പ്രചാരണത്തിന് ലാല്‍ പോയതില്‍ തെറ്റില്ലെന്ന് മുകേഷ്

nk0tfXeichfsi

കൊല്ലം: മോഹന്‍ലാല്‍ പ്രചാരണത്തിന് ഇറങ്ങിയെന്ന് പറഞ്ഞ് വിവാദമുണ്ടാക്കുന്നതിനെതിരെ നടനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ മുകേഷ് രംഗത്ത്. വിവാദങ്ങളില്‍ മോഹന്‍ലാലിനെ വലിച്ചിഴക്കരുതെന്നാണ് മുകേഷ് പറയുന്നത്. പത്തനാപുരത്ത് ഗണേഷ് കുമാറിനു വേണ്ടി ലാല്‍ പ്രചാരണത്തിന് ഇറങ്ങിയതില്‍ രാഷ്ട്രീയമില്ലെന്നും മുകേഷ് പറയുന്നു.

പത്തനാപുരത്ത് പോയത് മോഹന്‍ലാലിന്റെ അവകാശമാണ്. ജഗദീഷിന് പരിഭവം പറയാമെന്നല്ലാതെ പോകണ്ട എന്ന് പറയാന്‍ പറ്റില്ല. കൊല്ലത്തും പ്രചാരണത്തിന് ക്ഷണിച്ചെങ്കിലും തിരക്കുമൂലം എത്തിയില്ല. സലിംകുമാര്‍ കോണ്‍ഗ്രസുകാരനാണ്. പ്രതികരണത്തില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും മുകേഷ് പറഞ്ഞു

താരങ്ങള്‍ മല്‍സരിക്കുന്നിടത്ത് പ്രചാരത്തിന് പോകരുതെന്ന ‘അമ്മ’യുടെ അലിഖിത നിയമം മോഹന്‍ലാല്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സലിംകുമാര്‍ സംഘടനയില്‍നിന്ന് രാജിവച്ചിരുന്നു. മോഹന്‍ലാല്‍ അവിടെചെന്നത് എതിര്‍സ്ഥാനാര്‍ഥിയായ ജഗദീഷിന് വിഷമമുണ്ടാക്കിയെന്നും സലിംകുമാര്‍ പറഞ്ഞിരുന്നു.

Top