പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലൈവ് ഫലം അറിയാം ..ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിലൂടെ

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലൈവ് ഫലം അറിയാം ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിലൂടെ.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലൈവ് ഫലം അറിയാം ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 30 സീറ്റിലേറെ ബിജെപി മുന്നേറ്റം  .കണ്ണൂർ കോർപ്പറേഷനിൽ ആർക്കും ഭൂരിപക്ഷമില്ല. യുഡിഎഫിനും എൽഡിഎഫിനും 27 സീറ്റുകൾ വീതം. യുഡിഎഫിന്റെ വിമതസ്ഥാനാർഥിയായി മൽസരിച്ച പി.കെ. രാഗേഷായിരിക്കും ഭരണം ആർക്കെന്ന് തീരുമാനിക്കുന്നത്. പുതുതായി രൂപീകരിച്ച ഇവിടെ യുഡിഎഫ് വിജയം ഉറപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ നിലവിൽ ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാതായി.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി രണ്ടാം സ്ഥാനത്ത്. മുപ്പതിലധികം സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. എൽഡിഎഫിനെ വിറപ്പിക്കുന്ന തലത്തിലാണ് ഇവിടെ ബിജെപിയുടെ മുന്നേറ്റം. വിജയം ആർക്കെന്ന് ഉറപ്പിക്കാൻ സാധിക്കാത്ത തരത്തിലാണ് തിരുവനന്തപുരം കോർപ്പറേഷൻ. കഴിഞ്ഞ വർഷം ആറു സീറ്റുകളിലായിരുന്നു ബിജെപി വിജയിച്ചിരുന്നത്.

കൊല്ലം കോർപ്പറേഷനിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നു. തൃശൂർ കോർപ്പറേഷനിൽ ബിജെപി നിർണായകമാകും. കൊച്ചി കോർപറേഷൻ: തേവര ഡിവിഷനിൽ ബിജെപിക്ക് അട്ടിമറി ജയം. ബാലഗോകുലം മുൻ ഭാരവാഹി ലിഷ സന്തോഷ് (31) ജയിച്ചു. തൊട്ടടുത്ത കോന്തുരുത്തിയിൽ കഴിഞ്ഞ തവണ ജയിച്ച ഗ്രേസി ആന്റണി ആയിരുന്നു യുഡിഎഫിന്റെ സ്ഥാനാർഥി. എൽഡിഎഫിന്റേത് യുപി സ്കൂൾ അധ്യാപിക എലിസബത്ത് ആയിരുന്നു.

കൊച്ചി ഒഴികെയുള്ള ബാക്കി അഞ്ചു കോർപ്പറേഷനുകളിലും എൽഡിഎഫിനാണ് മുൻതൂക്കം. കായംകുളം നഗരസഭയിൽ ചെയർമാനും വൈസ് ചെയർമാനും തമ്മിലുള്ള മൽസരത്തിൽ വൈസ് ചെയർമാൻ യു. മുഹമ്മദ് ജയിച്ചു. ബിജെപിയുടെ സഹായത്തോടെ മൽസരിച്ച ചെയർപഴ്സൻ രാജശ്രീ കോമളത്തിന് കിട്ടിയത് വെറും 67 വോട്ട്.

നീലേശ്വരം നഗരസഭയിൽ യുഡിഎഫ് മുന്നേറ്റം. ആകെ 32 വാർഡുകളിൽ ഫലം വന്ന 15ൽ 13 എൽഡിഎഫിന്. മൂന്നിടത്ത് യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. പാലക്കാട് ചിറ്റൂർ നഗരസഭയിലെ 29 സീറ്റുകളിൽ 11 ഇടത്ത് എൽഡിഎഫ് വിജയിച്ചു. എട്ടിടത്ത് യുഡിഎഫും ജയിച്ചു. നിലവിൽ എൽഡിഎഫിനു മൂന്നു സീറ്റാണുളളത്.

ഒറ്റപ്പാലം നഗരസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാതെ ഫലപ്രഖ്യാപനം. ആകെയുള്ള 36 വാർഡിൽ എൽഡിഎഫ് 15, യുഡിഎഫ് 8, ബിജെപി 7, സിപിഎം വിമതർ 5, സ്വതന്ത്രൻ 1 എന്നതാണു കക്ഷിനില.

പ്രമുഖ സ്ഥാനാർഥികളായിരുന്ന ഇ.കെ. നായനാരുടെ മകൾ ഉഷ പ്രവീൺ, എം.വി. രാഘവന്റെ മകൾ എം.വി. ഗിരിജ എന്നിവർ പരാജയപ്പെട്ടു. യുഡിഎഫിന്റെ മേയർ സ്ഥാനാർഥി സുമ ബാലകൃഷ്ണനോടാണ് ഗിരിജ പരാജയപ്പെട്ടത്. മുൻ സ്പീക്കർ അലക്സാണ്ടർ പറമ്പിത്തറയുടെ മകൻ ഡേവിഡ് പറമ്പിത്തറയോടാണ് ഉഷ തോറ്റത്. പത്തനംതിട്ടയിൽ ഡിസിസി വൈസ് പ്രസിഡന്റും ഐഎൻടിയുസി ജില്ലാ പ്രസിഡ‍ന്റുമായ എ. ഷംസുദീൻ, മുൻ നഗരസഭാധ്യക്ഷ സിപിഎമ്മിലെ അമൃതം ഗോകുലൻ എന്നിവർ തോറ്റു. തൊടുപുഴ നഗരസഭയിൽ ചെയർപഴ്സനാകുമെന്നു കരുതിയിരുന്ന കോൺഗ്രസിന്റെ ഷീജാ ജയൻ തോറ്റു.

പാലക്കാട് നഗരസഭയുടെ ആദ്യഫലം പുറത്തുവന്നപ്പോൾ ഒന്നാംവാർഡ് ബിജെപിയും മൂന്നാം വാർഡ് കേ‍ാൺഗ്രസും നേടി. അടൂർ നഗരസഭയിൽ രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും വിജയിച്ചു. കോൺഗ്രസ് വിമതനു ഇവിടെ ജയിച്ചിട്ടുണ്ട്.

സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മൽസരിച്ച കെ.ജി.സത്യവ്രതൻ തൃപ്പൂണിത്തുറ നഗരസഭയിൽ വിജയിച്ചു. ചിറ്റൂർ നഗരസഭയിൽ ഏഴിടത്ത് യുഡിഎഫും രണ്ടെണ്ണത്തിൽ എൽഡിഫും വിജയിച്ചു. കൽപറ്റ നഗരസഭ യുഡിഎഫ് നിലനിർത്തി. 15 സീറ്റ് യുഡിഎഫ്, 12 എൽഡിഎഫ്. ഒരിടത്ത് യുഡിഎഫ് വിമതനാണ് വിജയം. പെരിന്തൽമണ്ണ നഗരസഭയിൽ ഫലമറിഞ്ഞ 10 സീറ്റുകളിൽ ഏഴ് യുഡിഎഫും മൂന്ന് എൽഡിഎഫും വിജയിച്ചു.

കൊച്ചി നഗരസഭയിലെ ഇടപ്പള്ളി കുന്നുംപുറം ഡിവിഷനിൽ മൽസരിച്ച യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ദീപ്തി മേരി വർഗീസ് തോറ്റു. കൊച്ചി മുൻ മേയർ യുഡിഎഫിലെ കെ.ജെ. സോഹൻ തോറ്റു. വില്ലിങ്ടൺ ഐലൻഡിൽ യുഡിഎഫ് സ്ഥാനാർഥി മാലിനി വിജയിച്ചു. കൊച്ചിയിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർഥികളിലൊരാളായ സൗമിനി ജയിൻ എളംകുളം ഡിവിഷനിൽനിന്നു വിജയിച്ചു.

Top