ബാര്‍ കോഴയില്‍ രണ്ടു നീതിയെന്ന്‌ ജോസഫ്‌

പാല: ബാര്‍ കോഴക്കേസില്‍ രണ്ടു നീതിയെന്ന ആരോപണമുന്നയിച്ച്‌ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ പി.ജെ. ജോസഫും. പാലയില്‍ കെ.എം മാണിക്ക്‌ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിലാണ്‌ യു.ഡി.എഫിലെ വിഭാഗീയതകള്‍ക്ക്‌ ആക്കം കൂട്ടി രണ്ടു നീതിയെന്ന പരാമര്‍ശം ജോസഫും ആവര്‍ത്തിച്ചത്‌.

ബാര്‍ കോഴയിലെ രണ്ട്‌ നീതിയെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്‌. ഇതില്‍ ഉടന്‍ പരിഹാരം കാണാന്‍ യു.ഡി.എഫ്‌ തയ്യാറാകണമെന്നും ജോസഫ്‌ ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ക്ക്‌ മുതിരാതെ അദ്ദേഹം മൈക്ക്‌ മാണിക്ക്‌ കൈമാറുകയായിരുന്നു.

 

Top