കേരളം തൂത്തുവാരി യുഡിഎഫ് !9 മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിന് മുകളിൽ ലീഡ്!! താമര വിജയിപ്പിച്ച് സുരേഷ്‌ഗോപി !മൂന്നരലക്ഷം ലീഡുമായി രാഹുൽ​ഗാന്ധി.ആലപ്പുഴ പോയി പകരം ആലത്തൂർ വന്നു

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം യുഡിഎഫിനൊപ്പം .18 സീറ്റിൽ വിജയം വരിച്ച് യുഡിഎഫ് .തൃശൂരിൽ താക്കറെ വിരിയിച്ച് സുരേഷ്‌ഗോപിയും . സംസ്ഥാനത്താകെ ഉയരുന്നത് യുഡിഎഫ് തരം​ഗം. 17 മണ്ഡലങ്ങളിൽ കൃത്യമായി വിജയമുറപ്പിച്ചപ്പോൾ അതിൽ 9 മണ്ഡലങ്ങളിലും യുഡിഎഫിന്റെ ലീഡ് ലക്ഷത്തിന് മുകളിലാണ്. വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷത്തിന് അടുത്തെത്തിയപ്പോൾ എറണാകുളത്ത് ഹൈബി ഈഡനും മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ സമദാനിക്കും രണ്ട് ലക്ഷത്തിന് മുകളിലാണ് ലീഡ്. കണ്ണൂരിൽ കെ. സുധാകരനും കോഴിക്കോട് എംകെ രാഘവനും വടകരയിൽ ഷാഫി പറമ്പിലും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും കൊല്ലത്ത് പ്രേമചന്ദ്രനും ലീഡ് ലക്ഷം കടന്നു.

ചേലക്കാരുടെ സ്വന്തം രാധാകൃഷ്‌ണൻ ആലത്തൂരിന്റെ കൂടിയായ ദിവസമാണിത്. സൈബറിടങ്ങളിൽ സിപിഎമ്മിനെ എന്നും കളിയാക്കിയിരുന്ന ‘കനലൊരു തരി’ എന്ന പ്രയോഗത്തിന് അഞ്ച് വർഷത്തിന് ശേഷം ഒരിക്കൽ കൂടി കേരള രാഷ്ട്രീയത്തിൽ പ്രസക്തി കൈവന്നിരിക്കുകയാണ്. കഴിഞ്ഞ തവണ ആലപ്പുഴയാണ് സിപിഎമ്മിനെ തുണച്ച ഏക മണ്ഡലമെങ്കിൽ ഇക്കുറി അത് ആലത്തൂരായി എന്ന് മാത്രം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലപ്പുഴയിൽ നിന്ന് ആലത്തൂരിലേക്ക് മാറിയ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ഉള്ളിൽ വലിയ അത്ഭുതങ്ങൾ കേരളത്തിൽ സംഭവിച്ചു കഴിഞ്ഞു. തൃശൂരിലൂടെ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നു. അങ്ങനെ ഒട്ടേറെ പ്രത്യേകതകളുള്ള ഈ തിരഞ്ഞെടുപ്പിൽ ആലത്തൂരിലെ വിജയത്തേക്കാൾ ഉപരി മറ്റിടങ്ങളിലെ പരാജയമായിരിക്കും സിപിഎമ്മിനെ ചിന്തിപ്പിക്കുന്ന കാര്യം.

ആലത്തൂരിലും ആറ്റിങ്ങലിലും മാത്രമാണ് എൽഡിഎഫ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. അവയിൽ ആറ്റിങ്ങലിൽ വി ജോയിയും അടൂർ പ്രകാശും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നേരിയ വോട്ടുകൾക്കാണ് വി ജോയ് ലീഡ് ചെയ്യുന്നത്. കോഴിക്കോട് ചരിത്രഭൂരിപക്ഷം നേടിയാണ് എംകെ രാഘവന്റെ മുന്നേറ്റം.

Top