കെഎം മാണിക്ക് ബിജെപി നല്‍കിയത് വലിയ വാഗ്ദാനങ്ങള്‍; മാണിക്ക് പോകാതിരിക്കാന്‍ കഴിയില്ല; മാണി എന്‍ഡിഎയിലേക്ക്

47783945.cms

വനന്തപുരം: കേരള കോണ്‍ഗ്രസില്‍ നിന്ന് തന്നെ കെഎം മാണിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ മുന്നണിമാറ്റ ചര്‍ച്ചകള്‍ സജീവമായി. പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ നേതാക്കള്‍ തന്നെ അടിച്ചമര്‍ത്തിയെന്ന് മാണി ആരോപിച്ചിരുന്നു. മാണിക്ക് കോണ്‍ഗ്രസിനോടുള്ള വിശ്വാസം ഏതാണ്ട് നഷ്ടമായി.

ഇതിനിടയിലാണ് ബിജെപിയുടെ നീക്കങ്ങള്‍ നടക്കുന്നത്. മാണി ഗ്രൂപ്പിനെ എന്‍ഡിഎയിലെത്തിക്കാന്‍ ചര്‍ച്ചകള്‍ ബിജെപി ഊര്‍ജിതമാക്കിയെന്നാണ് വിവരം. ഒരു പ്രമുഖ രൂപതാ മെത്രാന്റെ പിന്തുണയോടെയാണ് കേരള കോണ്‍ഗ്രസിനെ എന്‍ഡിഎയിലെത്തിക്കാന്‍ നീക്കം നടക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍ മാണിയുമായി പലതവണ ചര്‍ച്ച നടത്തി.

ജോസ് കെ മാണിക്ക് കേന്ദ്രസഹമന്ത്രി സ്ഥാനമുള്‍പ്പെടെയുള്ളവ വാഗ്ദാനം ചെയ്താണ് ബിജെപി മാണിയെ കൂടെക്കൂട്ടാന്‍ ശ്രമിക്കുന്നതെന്നും സൂചനയുണ്ട്. മറ്റു കേന്ദ്രപദവികളിലേക്കും പരിഗണിക്കാമെന്ന് ബിജെപി മാണിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം ചേരുന്ന ചരല്‍ക്കുന്ന് ക്യാമ്പില്‍ അന്തിമ തീരുമാനമുണ്ടാകും.

Top