ജെസ്നയെ കാണാതായിട്ട് ഇരുന്നൂറ്റിപ്പതിനാല് ദിവസം; ചുമതലയുള്ള മനോജ് എബ്രഹാം കേസിനോട് മുഖം തിരിക്കുന്നു, പോലീസ് അന്വേഷണം ഇരുട്ടില്‍ത്തന്നെ

പത്തനംതിട്ട: കോളജ് വിദ്യാര്‍ത്ഥിനിയായ ജെസ്ന മറിയം ജെയിംസിനെ കാണാതായിട്ട് ഇന്ന് ഇരുന്നൂറ്റി പതിനാല് ദിവസം തികയുന്നു. ഇതുവരെയും ജെസ്‌നയ്ക്ക് എന്താണ് സംഭവിച്ചതെന്നോ ഇപ്പോള്‍ എവിടെയെന്നോ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. വിവിധ തരത്തിലുള്ള അന്വേഷണങ്ങള്‍ നടത്തി എന്ന് പറഞ്ഞ പൊലീസും സര്‍ക്കാരും അന്വേഷണം ഇപ്പോള്‍ ഉപേക്ഷിച്ച നിലയിലാണ്. ലോക്കല്‍ പോലിസ് ജെസ്നയെ കാണാതായതിന്റെ ആദ്യ ദിവസങ്ങളില്‍ അന്വേഷണം നടത്താതിരുന്നതാണ് ഇത് സംബസിച്ച യാതൊരു വിവരവും ലഭിക്കാതിരിക്കാന്‍ കാരണം. തുടക്കത്തിലേ കേസ് അന്വേഷണം മന്ദഗതിയിലാണ് പോലീസ് നടത്തിയത്. കേസ് അന്വേഷണത്തിന്റെ ചുമതല ഏല്‍പ്പിച്ചിരുന്ന ഐജി മനോജ് ഏബ്രഹാം ജെസ്നയുടെ ഭവനത്തില്‍ എത്തുകയോ ബന്ധുക്കളോടോ നാട്ടുകാരോടൊ സംഭവം സംബന്ധിച്ച് തിരക്കുകയോ ചെയ്തിട്ടില്ല. പത്തനംതിട്ടയില്‍ പോലും എത്തി അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുവാന്‍ അദ്ദേഹം തയ്യാറാകാത്തത് ഈ കേസ് സംബന്ധിച്ച സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മയാണ് വ്യക്തമാക്കുന്നത്.

അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പല തരത്തിലുള്ള അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ജെസ്നയെ സംബന്ധിച്ച് യാതൊരു തെളിവും ഇതുവരെയും ലഭിച്ചില്ല. മാര്‍ച്ച് മാസം 22-ാം തീയതിയാണ് ജെസ്നയെ എരുമേലിയില്‍ നിന്ന് കാണാതാകുന്നത്. ഈ വിഷയം സംബന്ധിച്ച് കോണ്‍ഗ്രസിന്റെ വിവിധ സമരങ്ങള്‍ സംസ്ഥാനത്ത് ശക്തമായപ്പോള്‍ പല തരത്തിലുള്ള പൊലീസ് ഏജന്‍സികള്‍ കേസ് അന്വേഷിക്കുന്നു എന്ന് പറഞ്ഞ സര്‍ക്കാര്‍ ആദ്യം കേസ് സിഐ യെ ഏല്പ്പിക്കുകയും പിന്നീട് തിരുവല്ല ഡിവൈഎസ്പിയേയും ഐജി മനോജ് ഏബ്രഹാമിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയും ചെയ്യ്തിട്ട് ജെസ്ന എവിടെയാണെന്ന ചോദ്യത്തിന് ഒരു ഉത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐജിയെ കേസ് ഏല്‍പ്പിച്ചു എങ്കിലും അന്വേഷണം നടത്തിയിരുന്ന തിരുവല്ല ഡിവൈഎസ്പി രണ്ട് മാസം മുന്‍ റിട്ടയേര്‍ഡ് ആവുകയും ചെയ്യ്തത്തോടെ കേസിന്റെ സ്ഥിതി പരിതാ വത്തിലാവുകയും ചെയ്യ്തു.ജെസ്നയുമായി ആയിരത്തില്‍പരം ഫോണില്‍ സംസാരിച്ചു എന്ന് പറയുന്ന സുഹൃത്തിനെ കാര്യമായ രീതിയില്‍ ചോദ്യം ചെയ്തിരുന്നു എങ്കില്‍ ജെസ്ന എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാന്‍ സാധിച്ചേനെ. സിപിഎം പ്രദേശിക നേതാവിന്റെ മകനായ ജെസ്നയുടെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നതിന് ആദ്യം മുതല്‍ തന്നെ പൊലീസ് വിമുഖത
കാട്ടിയിരുന്നു.ഇതേ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ സമരം ശക്തമാക്കിയത്തോടെ ആണ്‍സുഹൃത്തിനെ പേരിന് മാത്രം ചോദ്യം ചെയ്യ്ത് വിട്ടയച്ചിരുന്നു.എന്നാല്‍ പ്രഹസനമായി ചോദ്യം ചെയ്യല്‍ നടന്ന കാരണം യാതൊരു തുമ്പും ലഭിച്ചില്ല.ജെസ്ന എവിടെയാണെന്നോ ആര്‍ക്കൊപ്പമാണെന്നോ എന്ത് സംഭവിച്ചു എന്നോ സംബന്ധിച്ച് ഇരുട്ടില്‍ തപ്പുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന് അണ്. സിപിഎം എംഎല്‍എ ആയ രാജുഏബ്രഹാം ജെസ്നയെ കാണാതായി എന്ന വിവരം അറിഞ്ഞതില്‍ പിന്നെ ഈ സംഭവത്തിലെ ദുരുഹത പുറത്ത് കൊണ്ടുവരുന്നതില്‍ താല്‍പ്പര്യം കാട്ടിയിരുന്നില്ല.

സ്ഥലം എംഎല്‍എ ആയിരുന്നിട്ടും ജെസ്നയുടെ കുടുംബത്തിന് യാതൊരു പിന്‍ന്തുണയും നല്‍കിയില്ലാ എന്നത് ജെസ്നയുടെ ആണ്‍ സുഹൃത്തിന്റെ പിതാവും ആയുള്ള ബന്ധത്തിന്റെ പേരിലാണെന്ന് പറയപ്പെടുന്നു. ജെസ്നയെ കാണാതായ നാള്‍ മുതല്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ബാബു ജോര്‍ജിന്റെ നേത്യത്വത്തില്‍ വിവിധ തരത്തിലുള്ള സമരങ്ങള്‍ നടന്നിരുന്നു.
ജെസ്നയെ കാണാതായതിന് ശേഷം ആദ്യം ജെസ്നയുടെ പഞ്ചായത്തിലെ കൊല്ലമുളയിലും പിന്നീട് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ പങ്കെടുത്ത വെച്ചുച്ചിറ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചും തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത എസ് പി ഓഫീസ് മാര്‍ച്ചും കെ മുരളിധരന്‍ എംഎല്‍എ പങ്കെടുത്ത എസ് പി ഓഫിസ് പടിക്കലെ ഉപവാസത്തിന് ശേഷം നിയമസഭ മാര്‍ച്ചും ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയിരുന്നു.

Top