ദാരിദ്ര്യം മാറ്റാന്‍ വാഴവിത്തുകള്‍ പോര, നല്‍കിയതോ വിദേശ വാഴവിത്തുകളും; രാഹുലിന് സ്മൃതി ഇറാനിയുടെ കൊട്ട്

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനമുന്നയിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസിന് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മടിയാണ്, അത് ഒരു കുടുംബത്തിന് വേണ്ടി മാത്രം സമര്‍പ്പിക്കപ്പെട്ട പാര്‍ട്ടിയാണെന്നും അവര്‍ ആരോപിച്ചു. അമേഠി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വാഴവിത്തുകള്‍ വിതചരണം ചെയ്ത രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തിയെയും അവര്‍ കളിയാക്കി.

ദാരിദ്ര്യം മാറ്റാന്‍ വാഴവിത്ത് നല്‍കിയിട്ട് കാര്യമില്ല. വിദേശ ഇനത്തില്‍പെട്ട വാഴവിത്തുകളാണ് രാഹുല്‍ ഗാന്ധി ഇവിടുത്തെ കര്‍ഷകര്‍ക്ക് നല്കിയെന്ന് അറിഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ഒരു വാഴവിത്തു പോലും നല്‍കാന്‍ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല. ദാരിദ്ര്യം തുടച്ചുനീക്കാന്‍ കുറച്ച് വാഴകള്‍ വച്ചുപിടിപ്പിച്ചിട്ട് കാര്യമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

അമേഠിയില്‍ 60 വര്‍ഷമായിട്ടും കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിയാഞ്ഞതാണ് ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് നടപ്പാക്കിയതെന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. രാഹുല്‍ 15 വര്‍ഷമായി അമേഠിയെ പ്രതിനിധീകരിക്കുന്നു. ഇന്ന് വരെ ഒരു തൊഴില്‍മേള നടത്താന്‍ രാഹുലിനായിട്ടില്ല. അതിനും ബിജെപി സര്‍ക്കാര്‍ വേണ്ടിവന്നു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ 77 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

Top