ജോലി വേണോ..ബിജെപിയുടെ വിജയം ഉറപ്പിക്കാന്‍ സബ് കളക്ടറോട് കളക്ടറിന്റെ ഓര്‍ഡര്‍

ഭോപ്പാല്‍: ജോലി വേണോ..എങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം ഉറപ്പിക്കണമെന്ന് സബ് കളക്ടറോട് ജില്ലാ കളക്ടറിന്റെ ഓര്‍ഡര്‍. വാട്‌സാപ്പിലൂടെയാണ് കളക്ടര്‍ ഇത്തരത്തില്‍ സബ് കളക്ടറിനോട് ആവശ്യപ്പെട്ടത്. സന്ദേശത്തിന്റെ ആധികാരികത സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

ജൈത്പുര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കണമെന്നു കളക്ടര്‍ അനുഭ ശ്രീവാസ്തവ ഡെപ്യൂട്ടി കളക്ടറായ പൂജാ തിവാരിയോട് ആവശ്യപ്പെടുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു ഈ വാട്‌സ്ആപ് ചാറ്റ്. ബിജെപിയുടെ വിജയം ഉറപ്പാക്കിയാല്‍ തെരഞ്ഞെടുപ്പിനുശേഷം പൂജയ്ക്കു സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ചുമതല ലഭിക്കുമെന്നും കളക്ടര്‍ പറയുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നതോടെ ജൈത്പുര്‍ മണ്ഡലത്തില്‍ റീപോളിംഗ് നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വിഷയം വളരെ ഗൗരവതരമാണെന്നും കളക്ടറെ സ്ഥാനത്തുനിന്നു മാറ്റി മണ്ഡലത്തില്‍ റീപോളിംഗ് നടത്തണമെന്നാണശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനു കത്തെഴുതുമെന്നും ജില്ലാ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ രാംപാല്‍ സിംഗ് പറഞ്ഞു. ഷാഹ്‌ദോള്‍ ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും ബിജെപിയാണു വിജയിച്ചത്.

Top